കൊളവല്ലൂർ എൽ.പി.എസ്./അക്ഷരവൃക്ഷം/രാജാവായ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
രാജാവായ കൊറോണ

ഒരിക്കൽ രോഗാണുക്കൾ തമ്മിൽ ഒരു മത്സരം ഉണ്ടായി. ആർക്കാണ് മനുഷ്യരെ കൂടുതൽ നശിപ്പിക്കാൻ കഴിയുക അവർ പന്തയം വെച്ചു. ഓരോ രോഗാണുക്കളും മനുഷ്യരാശിയെ നശിപ്പിക്കാൻ തയ്യാറായി മുന്നോട്ടു വന്നു. ചിക്കൻഗുനിയ, ഞാൻ നശിപ്പിക്കാൻ മനുഷ്യരെ വേണ്ട വേണ്ട ഞാൻ നശിപ്പിക്കാം മനുഷ്യരാശി, ഡെങ്കിപ്പനി പറഞ്ഞു ഏയ്, നീയൊന്നും നശിപ്പിച്ചാൽ ശരിയാവില്ല ഞാൻ നശിപ്പിക്കാം മനുഷ്യരെ, പക്ഷിപ്പനി ആഹ്ലാദത്തോടെ പറഞ്ഞു. നിങ്ങൾക്ക് ആർക്കും ഇതിനു കഴിയില്ല മനുഷ്യർക്ക് അഹങ്കാരം കുറച്ചു കൂടുതലാണ് അവർ പല ജീവജാലങ്ങളെയും എഴുതി കൂട്ടിലടച്ച ഞങ്ങളാണ് വലിയവർ എന്ന രീതിയിലാണ് ഭൂമിയിൽ ജീവിക്കുന്നത്. അവരെ ഭൂമിയിൽ നിന്ന് തുരത്തി ഓടിക്കുക തന്നെ ചെയ്യണം. നിപ്പ പറഞ്ഞു അങ്ങനെ രോഗാണുക്കൾ തമ്മിൽ കലഹിച്ചു കൊണ്ടേയിരുന്നു. അപ്പോഴാണ് വൃദ്ധനായ മന്ത് രോഗാണു പ്രശ്നത്തിൽ ഇടപെട്ടത്. നിങ്ങളിങ്ങനെ തർക്കിക്കേണ്ട, ഓരോരുത്തരായി മനുഷ്യരിലേക്ക് ഇറങ്ങിച്ചെല്ലുക. ഓരോരുത്തരുടെയും കഴിവിന് പരമാവധി പുറത്തെടുക്കുക അപ്പോൾ ഷയം മന്തി നോട് ചോദിച്ചു നിങ്ങൾ വരുന്നില്ലേ?, മന്ത് പറഞ്ഞു ഞാനും നഷ്ടവും ഒക്കെ പലതവണ മനുഷ്യരിലേക്ക് ഇറങ്ങി, പക്ഷേ മനുഷ്യരെ പൂർണമായി നശിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ഞങ്ങൾ പരാജയപ്പെട്ടു ഇപ്പോൾ ഞങ്ങൾക്ക് പ്രായമായി ഇനി നിങ്ങളുടെ ഊഴമാണ് അങ്ങനെ രോഗാണുക്കൾ മനുഷ്യരിൽ രോഗം പരത്താൻ തുടങ്ങി. മനുഷ്യന്റെ കണ്ടുപിടിത്തങ്ങൾക്കും മരുന്നുകൾക്കും ഇടയിൽ പല രോഗാണുക്കളും പരാജയപ്പെട്ടു. അങ്ങനെയാണ് മനുഷ്യരാശിയെ നശിപ്പിക്കുന്ന മഹാമാരി ആയ കൊറോണ യുടെ വരവ്, മാസ്ക് ധരിച്ചു കൊണ്ട് കൈകൾ കഴുകിയും അകലം പാലിച്ചു കൊറോണ തുരത്താൻ മനുഷ്യർ പരമാവധി ശ്രമിച്ചു. പക്ഷേ കോ വിഡ് 19 എന്നുകൂടി പേരുള്ള കൊറോണ യുണ്ടോ വിട്ടുകൊടുക്കുന്നു. വായുവിലും വെള്ളത്തിലും എന്നുവേണ്ട പലസ്ഥലങ്ങളിലും പല വാഹനങ്ങളിലായി നെട്ടോട്ടമോടുന്ന മനുഷ്യരെ പുറത്തിറങ്ങാൻ കഴിയാത്ത വിധം പൂട്ടിയിടാൻ കൊറേ ണ ക്ക് സാധിച്ചു ഒരു ലക്ഷത്തിലേറെ മനുഷ്യരെ നശിപ്പിക്കാൻ സാധിച്ച കൊറോണ നേ മറ്റ് രോഗാണുക്കൾ അഭിനന്ദിച്ചു. മൃഗങ്ങളെ കൂട്ടിരിക്കുന്ന മനുഷ്യർ ഇപ്പോൾ സ്വയം കൂട്ടിൽ ആയി. കൊറോണ പരിഹാസച്ചിരിയോടെ പറഞ്ഞു. എല്ലാ രോഗാണുക്കളും ചിരിച്ചുകൊണ്ട് കൈയ്യടിച്ചു കൊറോണ എ രോഗാണുക്കളുടെ രാജാവാകാൻ തീരുമാനിച്ചു. അങ്ങനെ രാജാവായ കൊറോണ ലോകമെമ്പാടും വാഴ്ത്തപ്പെടുന്നു.

വൈഗ എ
4 കൊളവല്ലൂർ, എൽ.പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കഥ