കെ ഇ എം എച്ച് എസ് ആലങ്ങാട്/അക്ഷരവൃക്ഷം/ പ്രകൃതി എന്ന പാഠപുസ്തകം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി എന്ന പാഠപുസ്തകം
മനുഷ്യൻ എന്ന 'മഹാത്ഭുതം,' .സൃഷ്ടാവിനെ വെല്ലു വിളിച്ചു എത്രയേറെ മുന്നേറിയലും പ്രകൃതി അവനെ തിരുത്തിക്കൊണ്ടേ ഇരിക്കുന്നു.ജീവശരീരത്തിൽ മാത്രം ജീവലക്ഷണങ്ങൾ കാണിക്കുന്ന "വൈറസ് "-അവന്റെ എല്ലാ അറിവുകളെയും ആയുധങ്ങളേയും അതിജീവിച്ചു അതിന്റെ ജൈത്രയാത്ര തുടരുന്നു .2019 നവംബർ 17 ന് ചൈനയിലെ ഹുബെയ് പ്രവിശ്യയിൽ ആരംഭിച്ച കൊറോണയുടെ യാത്ര 185 രാജ്യങ്ങൾ പിന്നിട്ടിരിക്കുന്നു.നഗ്നനേത്രങ്ങൾക്കു ഗോചരമല്ലാത്ത ഈ ഇത്തിരിക്കുഞ്ഞൻ ആതിഥേയരുടെ കോശരസതന്ത്രത്തെ ആകെ മാറ്റിമറിച്ചു -സർവ്വായുധ സന്നാഹത്തോടെ എന്തിനും തയ്യാറായി നിൽക്കുന്ന ലോകരാഷ്ട്രങ്ങളെ മുഴുവൻ തന്റെ വരുതിയിൽ നിര്ത്തുന്നു .ഒരായുധവും ഇതിനു മുന്നിൽ വിലപ്പോകുന്നില്ല .

പരീക്ഷണ ,നിരീക്ഷണ,ഗവേഷണ പ്രവർത്തനങ്ങളിലൂടെ മനുഷ്യൻ ഇതിനെയും കീഴടക്കിയേക്കാം ,എന്നാൽ കാലാകാലങ്ങളിൽ പുത്തൻ തിരിച്ചറിവുകളുമായി മനുഷ്യ മനസ്സിനെ ഉദാത്തീകരിക്കാൻ ഓരോ രൂപത്തിലും ഭാവത്തിലും പ്രകൃതി തന്റെ പാഠ പുസ്തകം അവനു മുന്നിൽ തുറക്കുന്നു.

ശിവനന്ദ
9 എ കെ ഇ എം എച് എസ്
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം