കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്/അക്ഷരവൃക്ഷം/ *ഈ കൊറോണ കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ഈ കൊറോണ കാലത്ത്

രാവിലെ തന്നെ ഒരു കപ്പ് ചായയുമായി ഉമ്മറിത്തിരുന്നു പത്രം വായിക്കുകയായിരുന്നു അപ്പു മാഷ്.ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ മുന്നിൽ ഒരുപാട് കിളികളുടെ കളകളാരവം കേട്ടു. അതിലൊരു കിളി അപ്പു മാഷിന്റെ അരികിൽ വന്ന് ചോദിച്ചു. "എന്താ മാഷേ...ഇപ്പോൾ എവിടെയും പോകാനില്ലല്ലോ?" അപ്പു മാഷ് അത്ഭുതത്തോടെ കിളികളെ നോക്കി പറഞ്ഞു. "ങേ നിങ്ങൾക്ക് സംസാരിക്കാൻ കഴിയുമോ?" "ഞങ്ങൾക്ക് സംസാരിക്കാൻ കഴിയും മാഷേ... നിങ്ങളാരും ഞങ്ങളുടെ സംസാരം കേൾക്കാൻ ശ്രമിച്ചിട്ടില്ല. പക്ഷി പറഞ്ഞു തീരുമ്പോഴേക്കും മുന്നിൽ അതാ കുറേ മൃഗങ്ങളും. "ഇവരെന്താ കാട്ടിൽ നിന്നും നാട്ടിലേക്ക് വന്നത്?" എന്ന് ചിന്തിക്കുമ്പോഴേക്കും കരടിയും പുലിയും പറയാൻ തുടങ്ങി. "മാഷേ...ഇപ്പോഴാ നമുക്ക് നമ്മുടെ ആവാസ സ്ഥലത്ത് സമാധാനപരമായി ജീവിക്കാൻ കഴിയുന്നത്. ഈ കൊറോണ കാലത്ത് .മാഷ് എന്തെങ്കിലും പറയുന്നതിന് മുമ്പേ ഒരു സ്വർണ്ണ മത്സ്യം പറയാൻ തുടങ്ങി. "പത്ത് ദിവസമെങ്കിലും നമുക്ക് ആയുസ് നീട്ടി കിട്ടി.കടലിൽ കപ്പലുകളുടെയും ബോട്ടുകളുടെയും പേടിപ്പെടുത്തുന്ന ശബ്ദങ്ങളില്ല.എങ്ങും ശാന്തതയാണ്.എല്ലാം കീഴടക്കി കൈപ്പിടിയിൽ ഒതുക്കി നിങ്ങൾ മനുഷ്യർ ഒരുപാട് അലങ്കരിച്ചു. ഞങ്ങളും പ്രകൃതിയുടെ മക്കൾ തന്നെയാണ്. അപ്പു മാഷ് എല്ലാം കേട്ടു. ഒന്നും പറയാൻ കഴിഞ്ഞില്ല. കണ്ണിൽ പോലും കാണാൻ കഴിയാത്ത ചെറിയ ഒരു അണുവിനെ പേടിച്ച് ഇന്ന് നിങ്ങൾ പുറത്തിറങ്ങുന്നില്ല.ഈ ലോകം മുഴുവൻ അടച്ചിട്ടു. ഞങ്ങൾ മൃഗങ്ങൾ ആഹാരത്തിനു വേണ്ടിഅല്ലാതെ ഒരു ജീവിയെയും കൊല്ലാറില്ല.അപ്പോൾ പാമ്പ് പറഞ്ഞു. "എനിക്ക് തന്നെ നാണമാകുന്നു.എന്നേക്കാളും വിഷമുണ്ടല്ലോ ഈ മനുഷ്യർക്ക്." "മാഷേ ഈ പ്രകൃതിയിലേക്ക് നോക്കൂ ഞങ്ങളെത്ര സന്തോഷവാന്മാരാണ്.ഈ പ്രകൃതി എത്ര ശാന്തമാണ്.ഇത്തിരിയെങ്കിലും മാലിന്യമുക്തമായി.നിങ്ങൾക്ക് ഈ കൊറോണയെയും പിടിച്ചു കെട്ടാൻ കഴിയും. അതിനുള്ള ശക്തിയും ആർജ്ജവവും നിങ്ങൾക്ക് ഉണ്ട്. ഇനിയെങ്കിലും ഞങ്ങളെ സഹജീവിയായി കണക്കാക്കൂ...സ്വാർത്ഥത വെടിയൂ. സ്വസ്ഥമായി ചിന്തിക്കൂ. ഞങ്ങൾ എല്ലാ ജീവജാലങ്ങളും പരസ്പരം ബന്ധിക്കപ്പെട്ട കണ്ണിയാണ്. എന്നാൽ ഞങ്ങൾ പോട്ടെ."അവർ യാത്ര പറഞ്ഞിറങ്ങി. "അച്ഛാ...എന്താ എണീക്കാറായില്ലേ...ഇതാ ചായ.."പെട്ടെന്ന് മാഷ് എഴുന്നേറ്റ് ഒരു ചെറുചിരിയോടെ ചായ വാങ്ങി. അപ്പോൾ ഞാൻ കണ്ടത് സ്വപ്നം ആയിരുന്നോ ?

അഞ്ജന അശോക്. കെ
9B കെ എം വി എച്ച് എസ് എസ് കൊടക്കാട്
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 07/ 01/ 2022 >> രചനാവിഭാഗം - കഥ