കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്/അക്ഷരവൃക്ഷം/കോവിഡ് 19 കേരളം ലോകത്തിന് മാതൃക

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 കേരളം ലോകത്തിന് മാതൃക

നമ്മുടെസുന്ദരലോകം.ഇന്ന് കോവിഡ് 19 ന്റെ ലോകം മാത്രമായി മാറി കൊണ്ടിരിക്കുകയാണ്. എന്നാൽ അതിന് സമ്മതിക്കാതെ കേരളം കോവിഡ് 19 നെ മറികടക്കാനുള്ള പരിശ്രമത്തിൽ വിജയം കണ്ടു വരികയാണ്. അമേരിക്കയിലും ദുബായിലും മലയാളി മരിച്ചുവെന്ന വാർത്ത വരുമ്പോൾ കേരളത്തിലെ വാർത്ത ഇങ്ങനെ ആയിരുന്നു - ബ്രിട്ടീഷ് പൗരൻ രോഗം ബേധമായി ആശുപത്രി വിട്ടു.ഇവിടെ തീരുന്നില്ല കേരളം വീണ്ടും മാതൃകയായി മൊത്തം ജനസംഖ്യ 3 .34 കോടിയായ കേരളത്തിൽ ആദ്യത്തെ കോ വിഡ് റിപ്പോർട്ട് ചെയ്തത് ജനുവരി 31ന് മൊത്തം ജനസംഖ്യ 1.94 കോടിയായ ന്യൂ യോർക്കിൽ ആദ്യത്തെ കോ വിഡ് റിപ്പോർട്ട് ചെയ്തത് മാർച്ച് 1. ന്. വലിയ കാലയളവിൽ കേരളത്തിൽ ഏകദേശം 350 പേർക്ക് കോവിഡ് ബാധിച്ചപ്പോൾ ന്യൂയോർക്കിലെ രോഗബാധിതരുടെ എണ്ണം 1 ലക്ഷത്തിൻ മുകളിൽ, കേരളത്തിലെ മരണം 2 ആകുമ്പോൾ ന്യൂയോർക്കിലെ മരണം 2000 ൽ അധികം.കോവിഡിനെ ഒരു പരിധി വരെ പിടിച്ചു നിർത്താൻ കേരളത്തിനു കഴിഞ്ഞു പക്ഷെ ന്യൂയോർക്കിന് ആയില്ല. ഇങ്ങനെ പല വിധേനെയും കേരളം ലോകത്തിന് മാതൃകയായി.covid 19 പ്രതിരോധത്തിൽ കേരള ജനത മുഴുവൻ ലോകത്തിന് മാതൃകയാണ്.covid പൂർണ്ണമായും ഇല്ലാതാകുന്ന ഒരു ദിനം വൈകാതെ തന്നെ വരും.

ധനശ്രീ' A V
ഒൻപതാം ക്ലാസ് കെ എം വി എച്ച് എസ് എസ് കൊടക്കാട്
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 07/ 01/ 2022 >> രചനാവിഭാഗം - ലേഖനം