എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/സയൻസ് ക്ലബ്ബ്
SDPYKPMHS26022
- അഭിമാനനേട്ടവുമായി SDPY KPM ഹൈസ്കൂൾ*
ശാസ്ത്ര സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൊണ്ട് സമൂഹത്തിൻ്റെ സമഗ്ര വികസനത്തിന് സഹായകമായ ആശയങ്ങൾ / കണ്ടെത്തലുകൾ നടത്താൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഇൻസ്പെയർ അവാർഡ് - മനാക്. കേരള പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ എല്ലാ സർക്കാർ/ സ്വകാര്യ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിലാണ് *എടവനക്കാട് SDPY KPM ഹൈസ്കൂളിലെ വിദ്യാർത്ഥികളായ ഗോപിത കൃഷ്ണ, ബ്രിനോബെന്നി, കേശവനന്ദ്* തുടങ്ങിയ വിദ്യാർത്ഥികൾ സ്കൂളിന് അഭിമാനാർഹമായ നേട്ടം കൈവരിച്ചത്.10000 രൂപയും സർട്ടിഫിക്കേറ്റും ഈ നേട്ടം കൈവരിച്ചവർക്ക് കേന്ദ്ര ശാസ്ത്ര വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും നൽകി വരുന്നു. എടവനക്കാടിൻ്റെയും സ്കൂളിൻ്റെയും നേട്ടം വാനോളമുയർത്തിയ ഈ കുട്ടി ശാസ്ത്രജ്ഞർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇവരെ പരിശീലിപ്പിച്ച സയൻസ് അധ്യാപകരായ ജോർജ്ജ് അലോഷ്യസ്, ജോജോ വിക്ടർ, ഫെബിൻ സി.എസ്.ശ്രീജ കെ.വി, സരോജം കെ.കെ. ശബ്നബാബു, ദിവ്യ തുടങ്ങിയവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
ശാസ്ത്രരംഗം 2021
വൈപ്പിൻ ഉപജില്ല ശാസ്ത്രരംഗം മത്സരങ്ങളിൽ എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌ക്കൂളിലെ ഹൈസ്‌ക്കൂൾ വിഭാഗം വിദ്യാർത്ഥിയായ ബ്രിനോ ബെന്നി ശാസ്ത്രപരീക്ഷണത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.