എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/നാഷണൽ കേഡറ്റ് കോപ്സ്
(കെ.പി.എം.എച്ച്.എസ്. എടവനക്കാട്/നാഷണൽ കേഡറ്റ് കോപ്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
sdpykpmhs26022
സൈക്ലത്തോൺ നടത്തി (31/01/2021) ശാരീരികക്ഷമതയും ആരോഗ്യവും നിലനിർത്തേണ്ട ആവശ്യകതയെക്കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കുന്നതിനായി എൻസിസി കേഡറ്റുകളുടെ നേതൃത്വത്തിൽ വൈപ്പിനിൽ സൈക്‌ളത്തോൺ നടത്തി. എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്ക്കൂളിലെ നേവൽ എൻസിസി കേഡറ്റുകളാണ് ചെറുസംഘങ്ങളായി തിരിഞ്ഞ് വൈപ്പിനിൽ പലയിടങ്ങളിലായി സൈക്കിൾ റാലി സംഘടിപ്പിച്ചത്. ഗ്യവും നിലനിർത്തേണ്ട ആവശ്യകതയെക്കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കുന്നതിനായി എൻസിസി കേഡറ്റുകളുടെ നേതൃത്വത്തിൽ വൈപ്പിനിൽ സൈക്‌ളത്തോൺ നടത്തി. എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്ക്കൂളിലെ നേവൽ എൻസിസി കേഡറ്റുകളാണ് ചെറുസംഘങ്ങളായി തിരിഞ്ഞ് വൈപ്പിനിൽ പലയിടങ്ങളിലായി സൈക്കിൾ റാലി സംഘടിപ്പിച്ചത്. കേന്ദ്രസർക്കാരിന്റെ യുവജനക്ഷേമ കായിക വകുപ്പിന്റെ കീഴിലുള്ള ഫിറ്റ് ഇന്ത്യ മിഷൻ ആണ് രാജ്യമൊട്ടാകെ ജനുവരി 31 വരെ സൈക്ലത്തോൺ സംഘടിപ്പിച്ചത്. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട എൻ.സി.സി യൂണിറ്റുകളും ഇതിൽ പങ്കാളികളായി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ശാരീരിക അകലം പാലിച്ചുകൊണ്ട് വ്യായാമം ചെയ്യുകയെന്ന സന്ദേശം നൽകാനാണ് പ്രധാനമായും ഇതിലൂടെ ലക്ഷ്യമിട്ടത്. ആരോഗ്യം നിലനിർത്തുന്നതിനും മാനസിക ഉല്ലാസം നൽകുന്നതിനും സഹായിക്കുന്ന ഒരു കായിക വിനോദമാണ് സൈക്ലിങ്ങ്. എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌ക്കൂളിൽ നിന്നാരംഭിച്ച റാലി എടവനക്കാട് ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.ജിൻസി കെ.എസ് ഫ്‌ളാഗ് ഓഫ് ചെയ്തു. എൻ.സി.സി സെക്കന്റ് ഓഫീസർ സുനിൽമാത്യു സൈക്ലത്തോണിന് നേതൃത്വം നൽകി. പിടിഎ പ്രസിഡന്റ് ആന്റണി സാബു, ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് സി.രത്‌നകല, അദ്ധ്യാപകരായ കെ.എ.അയൂബ്, അരുൺ ടി.എസ്, എ.ജെ ഷനു എന്നിവർ സംസാരിച്ചു.
06/08/2021 - പഞ്ചായത്തിലെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് പിന്തുണയുമായി എസ്ഡിപിവൈ കെപിഎം ഹൈസ്ക്കൂളിലെ നേവൽ എൻസിസി യൂണിറ്റ് രംഗത്തിറങ്ങി. പ്രവർത്തനങ്ങളുടെ ഭാഗമായി എടവനക്കാട് ആയുർവ്വേദ ഡിസ്പെൻസറിയ്ക്ക് സാനിറ്റൈസറും ഹാൻഡ് വാഷും കൈമാറി. പിടിഎ പ്രസിഡൻറ് ആൻറണി സാബുവിൽ നിന്നും ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജിൻസി ഇവ ഏറ്റുവാങ്ങി. എൻ.സി സി സെക്കൻറ് ഓഫീസർ സുനിൽ മാത്യു, അദ്ധ്യാപകരായ ഐ.ജെ. ജോസഫ് ആൻഡ്രൂ, ടി.രത്നം, ഷെൽമ ജ്യോതിപ്രകാശ് എന്നിവർ സന്നിഹിതരായിരുന്നു. കേഡറ്റുകളുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി ബോധവൽക്കരണപരിപാടികളും നടപ്പാക്കിയിട്ടുണ്ട്.
28/11/2021 - വൈപ്പിൻ : എടവനക്കാട് എസ് ഡി പി വൈ കെ പി എം കെ പി എം ഹൈസ്കൂളിലെ നേവൽ എൻ സി സി യൂണിറ്റിൻ്റെ കീഴിൽ 73-ാമത് എൻ.സി.സി ദിനം ആചരിച്ചു. സ്കൂൾ പി.ടി.എ. പ്രസിഡൻ്റ് ആൻ്റണി സാബു പതാക ഉയർത്തുകയും കേഡറ്റുകൾ എൻ സി സി ദിന സന്ദേശം നൽകുകയും ചെയ്തു. സ്കൂൾ ജീവിതത്തിൽ എൻ സി സി കേഡറ്റു വിംഗിൽ പ്രവർത്തിച്ച അനുഭവം അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവെച്ചു, എൻ സി സി ദിനാഘോഷത്തിൻ്റെ ഭാഗമായി കേഡറ്റുകളുടെ ഭവനങ്ങളിലും സ്കൂൾ അങ്കണത്തിലും ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും സ്കൂൾ പരിസരം വൃത്തിയാക്കുകയും ചെയ്തു. എൻസി സി സെക്കൻ്റ് ഓഫീസർ സുനിൽ മാത്യു, അധ്യാപകരായ അയ്യൂബ് കെ.എ, ഷെൽമ ജ്യോതി പ്രകാശ്, സാനു വി.ആർ തുടങ്ങിയവർ സംസാരിച്ചു.
12/12/2021 - എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്ക്കൂളിലെ നേവൽ എൻസിസി കേഡറ്റുകൾ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ വീരചരമമടഞ്ഞ ധീരസൈനികോദ്യോസ്ഥർക്ക് ആദരം അർപ്പിച്ചു. സ്ക്കൂൾ ഹാളിൽ ഒരുക്കിയ സ്മൃതി മണ്ഡപത്തിൽ പുഷ്പങ്ങൾ അർപ്പിക്കുകയും മെഴുകുതിരികൾ തെളിക്കുകയും ചെയ്തു. രാജ്യത്തിൻറെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കുമായി ജീവിതത്തിൽ ഉടനീളം പ്രയത്നിക്കുമെന്ന് കേഡറ്റുകൾ പ്രതിജ്ഞയെടുത്തു. ഹെഡ്മാസ്റ്റർ ഇൻ ചാർജ്ജ് ജോജോ വിക്ടർ അനുശോചനപ്രഭാഷണം നടത്തി. നേവൽ എൻസിസി സെക്കൻറ് ഓഫീസർ സുനിൽമാത്യു, സീനിയർ ക്ലാർക്ക് എം സി നന്ദകുമാർ, അദ്ധ്യാപകനായ പി.ജി.അനിൽകുമാർ എന്നിവർ സംസാരിച്ചു.