എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/ജൂനിയർ റെഡ് ക്രോസ്
(കെ.പി.എം.എച്ച്.എസ്. എടവനക്കാട്/ജൂനിയർ റെഡ് ക്രോസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
sdpykpmhs26022
നവംബർ 1: കേരളപ്പിറവിയോടനുബന്ധിച്ച് എടവനക്കാട് എസ്.ഡി.പി.വൈ.കെ.പി.എം ഹൈസ്കൂളിലെ JRC യൂണിറ്റ് ഇ - മാഗസിൻ പ്രകാശനം ചെയ്തു. കേഡറ്റുകളുടെ കോവിഡ് കാലത്തെ ഹൃദയസ്പന്ദനങ്ങളാണ് ' അതിജീവന സ്പന്ദനങ്ങൾ' എന്ന് നാമകരണം ചെയ്യപ്പെട്ടത്. JRC വർക്കിംങ് ചെയർമാൻ അഡ്വ.രാജേഷ് രാജൻ ഇ - മാഗസിൻ പ്രകാശന കർമ്മം നിർവ്വഹിച്ചു. കേരളം പിന്നിട്ട നാൾവഴികളിലൂടെ ' എന്ന വിഷയത്തിൽ ബാലസാഹിത്യകാരിയും അധ്യാപിയുമായ ശാലിനി മേനോൻ കുട്ടികളുമായി സംവദിച്ചു.
താഴെ കാണുന്ന link ഇൽ click ചെയ്താൽ പുസ്തകത്താളുകൾ മറിക്കുന്ന വിധത്തിൽ നിങ്ങൾക്ക് മാഗസിൻ കാണാനും വായിക്കാനും സാധിക്കുന്നതാണ്. https://online.fliphtml5.com/tdbyj/dyfd/?1604214223551
02/01/2021 - പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി സ്കൂൾ തുറന്നു. കരുതലോടെ സ്ക്കൂളിലേക്ക് എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. കോവിഡ് മുൻകരുതലുകളുടെ ഭാഗമായി സ്ക്കൂളിൽ തുടക്കം കുറിക്കുന്ന കോവിഡ് സെല്ലിലേക്ക് ജൂനിയർ റെഡ്ക്രോസിൻ്റെ പേരിൽ പി.പി.ഇ കിറ്റ് നൽകി. കൗൺസിലർമാരായ രാഖിരാജ്, അജിഷ ജോൺ എന്നിവരിൽ നിന്നും ഹെഡ്മിസ്ട്രസ് എ കെ ശ്രീകല, ടീച്ചർ ഇൻ-ചാർജ്ജ് സി.രത്നകല എന്നിവർ കിറ്റ് ഏറ്റുവാങ്ങുന്നു.
കോവിഡ് കാലത്തെ വിരസതയകറ്റാനാണ് ആദിത്യൻ കുഞ്ഞൻ വാഹനങ്ങളുണ്ടാക്കാൻ തുടങ്ങിയത്. ആദ്യമുണ്ടാക്കിയത് ഒരു ചുവന്ന ജീപ്പായിരുന്നു. പിന്നെ കിടിലനൊരു കെ.എസ്.ആർ.ടി.സി. ബസ്. കണ്ടവരെല്ലാം ആദിത്യനെ അഭിനന്ദിച്ചു. എടവനക്കാട് എസ്.ഡി.പി.വൈ. കെ.പി.എം. ഹൈസ്കൂളിലെ ജൂനിയർ റെഡ്ക്രോസ് യൂണിറ്റിലെ കേഡറ്റാണ് എട്ടാം ക്ലാസ് വിദ്യാർഥിയായ ആദിത്യൻ. എടവനക്കാട് മുറിക്കൽ അനിലിന്റെയും കവിതയുടെയും ഏക മകനാണ്. അച്ഛനും അമ്മയും എല്ലാത്തിനും പിന്തുണയുമായി ഒപ്പമുണ്ട്
[[||https://youtu.be/VvIDvfIQXGU]]
13/03/2021 - കോവിഡ് കാലത്ത് ജില്ലയിലെ ജൂനിയർ റെഡ്ക്രോസ് പ്രവർത്തനങ്ങളുടെ ഭാഗമായി വേറിട്ട പ്രകടനങ്ങൾ കാഴ്ച വെച്ചതിന് എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്ക്കൂളിലെ ജൂനിയർ റെഡ്ക്രോസ് കേഡറ്റുകളായ വി.ജി ഗോപിത കൃഷ്ണയേയും കെ.ജെ.അംബ്രോസ് ആഷിസിനേയും എറണാകുളം കച്ചേരിപ്പടി ആശീർഭവനിൽ നടന്ന ചടങ്ങിൽ വച്ച് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ് അനുമോദിക്കുന്നു. കോടതി ഉദ്യോഗസ്ഥനായ ചെറുവൈപ്പ് വലിയവീട്ടിൽപ്പറമ്പിൽ വി.കെ ഗോപിയുടേയും എം.എം.സരിതയുടേയും മകളാണ് ഗോപിതകൃഷ്ണ. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ എടവനക്കാട് കോച്ചേരി വീട്ടിൽ കെ.വി ജോസഫിന്റേയും അദ്ധ്യാപികയായ എൻ.ജി മേരി ലീനയുടേയും മകനാണ് അംബ്രോസ് ആഷിസ്.
09/06/2021 - കടൽക്ഷോഭത്തിലും കോവിഡ് പ്രതിസന്ധിയിലും ദുരിതമനുഭവിക്കുന്ന വൈപ്പിന് കൈത്താങ്ങുമായി കോതമംഗലം ജനകീയ കൂട്ടായ്മ. സംഘടനയിലെ അംഗങ്ങൾ മുൻകൈയ്യെടുത്ത് സമാഹരിച്ച ഒൻപത് ടൺ ഭക്ഷ്യവസ്തുക്കളാണ് നാലുവാഹനങ്ങളിലായി എടവനക്കാട് എസ്.ഡി.പി.വൈ കെപിഎം ഹൈസ്ക്കൂളിലെ ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന് എത്തിച്ചു നൽകിയത്.കോതമംഗലം ജനകീയ കൂട്ടായ്മ ചെല്ലാനത്തെ ദുരിതബാധിതർക്ക് നേരത്തെ 16 ടൺ ഭക്ഷ്യവസ്തുക്കൾ കൈമാറിയിരുന്നു. ഇതറിഞ്ഞ സ്ക്കൂളിലെ ജൂനിയർ റെഡ്ക്രോസ് കേഡറ്റ് യൂണിറ്റിന്റെ കൗൺസിലറായ അജിഷാ ജോൺ സ്ക്കൂളിലെ വിദ്യാർത്ഥികളുടെ കുടുംബങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ജനകീയകൂട്ടായ്മയുടെ ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിനെത്തുടർന്നാണ് അരി, പലവ്യഞ്ജനങ്ങൾ, തേങ്ങ, പച്ചക്കറികൾ എന്നിവയടങ്ങിയ ഭക്ഷ്യവിഭവങ്ങളും സോപ്പ് പൊടി, തോർത്ത്, സാനിറ്ററി നാപ്കിൻ തുടങ്ങിയ അവശ്യവസ്തുക്കളും എത്തിച്ചത്.ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് സി. രത്നകല, എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾസലാം, വൈസ് പ്രസിഡന്റ് വികെ ഇക്ബാൽ, പഞ്ചായത്തംഗം കെ.ജെ ആൽബി എന്നിവർ ചേർന്ന് സാധനസാമഗ്രികൾ ഏറ്റുവാങ്ങി. ജനകീയ കൂട്ടായ്മ ഭാരവാഹികളായ അഡ്വ.രാജേഷ് രാജൻ, ജോർജ്ജ് എടപ്പാറ, ബോബി ഉമ്മൻ, ബിനു അത്തിത്തോട്ടം, മാത്യൂസ് കെ.സി, രാജീവ് എസ് നായർ എന്നിവർ സംസാരിച്ചു. ഇതോടൊപ്പം എത്തിച്ച 2000 കിലോ കപ്പയും 1500 കിലോ പൈനാപ്പിളും 1200 കിലോ ചക്കയും ബ്രഡ്, ബൺ എന്നിവയും വാർഡുകളിൽ വിതരണം ചെയ്യാനായി റെഡ്ക്രോസ് യൂണിറ്റ് കൗൺസിലറായ അജിഷ ജോൺ പഞ്ചായത്തംഗങ്ങളായ അജാസ് അഷറഫ്, ബിസനി പ്രദീഷ്കുമാർ, ആനന്ദവല്ലി ചെല്ലപ്പൻ എന്നിവർക്ക് കൈമാറി. https://youtu.be/9DCqyQJDrcs