എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/അക്ഷരവൃക്ഷം/ഗുണപാഠകഥ
ഗുണപാഠകഥ
പണ്ട് ഒരു ഗ്രാമത്തിൽ ഒരു സുന്ദരിയായ കുയിൽ താമസിച്ചിരുന്നു. ആ ഗ്രാമം ഉണർന്നിരുന്നത് എന്നും ആ സുന്ദരി കുയിലിന്റെ പാട്ട് കേട്ടാണ് . ആ നാമത്തിൽ തന്നെ ഒരു കർഷകൻ ഒരു കഴുത ഉണ്ടായിരുന്നു. ആ കഴുതയുടെ ഒരു ആഗ്രഹം ആ കുയിലിനെ പോലെ പാട്ട് പാടണം എന്നായിരുന്നു. ഒരു ദിവസം കഴുത കുയിലിനോട് ചോദിച്ചു. നിന്റെ മനോഹരമായ പാട്ട് എനിക്കും കൂടി പഠിപ്പിച്ചു തരാമോ. കുയിൽ പറഞ്ഞു നിന്റെ ശബ്ദം പാട്ടി അനുയോജ്യമല്ല. കഴുത കുയിലിനോട് പറഞ്ഞു. നീ എനിക്ക് പാട്ടു പഠിപ്പിച്ച തന്നാൽ ധാരാളം ധാന്യമണികൾ തരാം. അതുകേട്ട് കുയിൽപാട്ടു പഠിപ്പിച്ചു കൊടുത്തു. പാട്ട് പഠിപ്പിച്ചു കൊടുക്കുന്നതിനു മുൻപ് കുയിൽ ഒരു കാര്യം പറഞ്ഞു. ഈ ഗ്രാമത്തിലെ എല്ലാവരും ഉറങ്ങിയത് ശേഷമേ നീ പാട്ട് പഠിക്കാവു. പകൽ മുഴുവൻ കഠിനമായ അധ്വാനം കഴിഞ്ഞ് കർഷകൻ ഉറങ്ങാൻ കിടന്ന സമയം. അപ്പോഴാണ് കരച്ചിൽ പോലെ ഒരു ശബ്ദം അയാൾ കേട്ടത്.അപ്പോൾ കർഷകൻ പുറത്തേക്കിറങ്ങി നോക്കി. അപ്പോൾ ആണ് കഴുതയുടെ സരിഗമ കേട്ടത്. ദേഷ്യം സഹിക്കാനാവാതെ കർഷകൻ കഴുതയെ പൊതിരെ തല്ലി. പിറ്റേദിവസം കുയിൽ കഴുതയുടെ അരികിൽ വന്നു ചോദിച്ചു. പാട്ടു പഠിച്ചോ? കഴുത മറുപടി നൽകിയത് ഇങ്ങനെയായിരുന്നു. അതിനേക്കാൾ വലിയൊരു കാര്യം ഞാൻ ഇന്നലെ പഠിച്ചു. ഓരോ സൃഷ്ടിക്കും ദൈവം ഓരോ കഴിവുകൾ തന്നിട്ടുണ്ട്. മറ്റൊരാളെ പോലെ ആകണം എന്ന് വ്യാമോഹം പാടില്ല. അതുകൊണ്ട് ഗ്രാമവാസികളെ പാട്ടുപാടി സതോഷിപ്പിച്ചോളു. ഞാൻ എന്റെ യജമാനനെ സേവിച്ച് ജീവിച്ചോളാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ