കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/ശുചിത്വമുള്ള മനുഷ്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമുള്ള മനുഷ്യൻ

മനുഷ്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ശുചിത്വം.മറ്റു പല ജീവജാലങ്ങളെ അപേക്ഷിച്ച് മനുഷ്യനാണ് ശുചിത്വം എന്ന ചിന്ത കൂടുതൽ. അത് അവന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. വ്യക്തിശുചിത്വമാണ് ഏറ്റവും പ്രധാനം.ഇതിലൂടെ പരിസര ശുചിത്വവും സാമുഹിക ശുചിത്വവും എല്ലാം സാധിക്കും. നമ്മുടെ വീടും പരിസരവും നാം വൃത്തിയായി സൂക്ഷിക്കണം. പലവിധത്തിലുള്ള മാരകമായ പകർച്ചവ്യാധികളും നമുക്കും മറ്റുള്ളവർക്കും പകരാൻശുചിത്വമില്ലായ്മ കാരണമാകും. ജലത്തിലുടെയുംവായുവിലൂടെയും സമ്പർക്കത്തിലൂടെയും മറ്റും പല തരത്തിലുള്ള അണുക്കൾ നമ്മളിലേക്ക് എത്തിപ്പെടുകയുംഅവയെ എന്ന പ്രതിരോധിക്കാൻ ശുചിത്വം എന്ന ആയുധം നമുക്ക് പ്രയോജനപ്പെടുത്താം.അതിനായി നാമെല്ലാവരും ഒത്തൊരുമിച്ച് പ്രയത്നിക്കണം. പല തരത്തിലുള്ള രോഗങ്ങൾ ഇന്ന് നമ്മുടെ സമൂഹത്തെ കാർന്നു തിന്നുകയാണ്.ദേ ഇപ്പോൾ എന്ന ഭികരവൈറസിനെ പേടിച്ച് ലോകം ഞെട്ടി വിറയ്ക്കുന്നു.നമുക്ക ചിന്തിക്കാൻ പോലും കഴിയാത്ത ഒന്നാണ് ഇപ്പോൾ ലോകത്ത് മിക്കവാറും എല്ലാ രാജ്യങ്ങളിലും നടന്നു കൊണ്ടിരിക്കുന്നത്.

    ലോകത്ത് ഭൂരിഭാഗം ആളുകളും ഈ വിപത്തിനെ പേടിച്ച് വീടിനുള്ളിൽത്തന്നെയാണ്.ലോകം മുഴുവനും അടച്ചുപുട്ടിയിരിക്കുകയാണ്.എല്ലാവരും ഒത്തൊരുമിച്ച് സാമൂഹ്യ അകലം പാലിച്ച് ഈ മാരക മഹാമാരിയ്ക്കെതിരെ പോരാടുന്നു. ശുചിത്വമെന്ന ആയുധം  മുറുകെപ്പിടിച്ചുകൊണ്ട് നമുക്ക് ഇതിനെ ഓടിക്കാം. നമ്മുടെ കൊച്ചു കേരളത്തിന്റെ  ചിട്ടയായ പ്രവർത്തനങ്ങൾ ലോകരാ‍ഷ്ട്രങ്ങൾക്ക് തന്നെ മാതൃകയായി മുന്നോട്ട് കുതിക്കുന്നു. അല്പം അകലം പാലിച്ച്  കൂടുതൽ ശ്രദ്ധ നർകി ആരോഗ്യവും ശുചിത്വവും നിറഞ്ഞ രോഗങ്ങളില്ലാത്ത നല്ലൊരു ലോകം നമുക്ക്  കെട്ടിപ്പടുക്കാം.
സച്ചിൻ നാരായൺ
10 സി കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ,പൊത്തപ്പള്ളി തെക്ക്,കുമാരപുരം,ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം