കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/ശാസ്ത്രം മനുഷ്യന്റെ സുഹൃത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ശാസ്ത്രം മനുഷ്യന്റെ സുഹൃത്ത്

ഇത് ശാസ്ത്രത്തിന്റെ യുഗമാണ്. ശാത്രത്തിന്റെ കണ്ടുപിടുത്തങ്ങളെ അടിസ്ഥാനമാക്കി നിർമ്മിച്ച യന്ത്രങ്ങളും സാമഗ്രികളും നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുകയും എളുപ്പമുള്ളതാക്കി മാറ്റുകയും ചെയ്തിരിക്കുന്നു.അത് ദൂരങ്ങളുടെ ദൈർഘ്യം ഗണ്യമായി കുറച്ചിരിക്കുന്നു.വൈദ്യരംഗത്ത് ശാസ്ത്രം അത്ഭുതങ്ങൾ സൃഷ്ടിച്ചിരിക്കുന്നു.മനുഷ്യായുസ്സ് ഗണ്യമായി വർദ്ധിക്കുകയും മരണ നിരക്ക് കുറയുകയും ചെയ്തിരിക്കുന്നു. ഈ അർത്ഥത്തിൽ ശാസ്ത്രം മനുഷ്യന്റെ സുഹൃത്താണ്.

     എന്നാൽ വിനാശകരമായ കണ്ടുപിടുത്തങ്ങളുടെ പേരിൽ ശാസ്ത്രം അധിക്ഷേപിക്കപ്പെടുന്നു. യുദ്ധമുണ്ടാക്കുന്നതിനും നാശം വിതയ്ക്കുന്ന ആയുധങ്ങൾ നിർമ്മിക്കുന്നതിനും മുഷ്യനെയാണ് കുറ്റപ്പെടുത്തേണ്ടത്. കോവിഡ് എന്ന മഹാമാരിയുടെ സൃഷ്ടാവും മറ്റാരുമല്ല,മനുഷ്യൻ മാത്രം.ശാസ്ത്രത്തിന്റെ സഹായമില്ലെങ്കിൽ നമ്മുടെ ജീവിതം വിരസവും കൂടുതൽ കാരുണ്യമുളളതുമായി തീരുമായിരുന്നു.മനുഷ്യന്റെ നന്മയ്ക്കു വേണ്ടി ശാസ്ത്രത്തെ ഉപയോഗിക്കുമ്പോൾ ഭാവിയുടെ വാഗ്ദാനങ്ങളായ നമ്മൾ എല്ലാം ന്നായി ശ്രദ്ധിക്കണം.
സൂര്യനാരായൺ
7 ബി കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ പൊത്തപ്പള്ളി തെക്ക് കുമാരപുരം ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം