കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി മലിനീകരണം

ഇന്ന് നാം നേരിടുന്ന പ്രധാന പ്രശ്നമാണ് പരിസ്ഥിതി മലിനീകരണം.ഇതിന് പ്രധാന കാരണം ജനസംഖ്യയിലുണ്ടാകുന്ന വർദ്ധനവാണ്. പരിസ്ഥിതി മലിനീകരണം പല തരത്തിലുണ്ട്.അവയിൽ പ്രധാനപ്പെട്ടവയാണ് വായു മലിനീകരണം, ജല മലിനീകരണം,ശബ്ദമലിനീകരണം.വ്യവസായ സ്ഥാപനങ്ങളിൽ നിന്നും മോട്ടോർ വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന കാർബൺ മോണോക്സൈഡ്,സൾപർ ഡയോക്സൈഡ് തുടങ്ങിയ മാരകമായ വാതകങ്ങൾ നമ്മുടെ അന്തരീക്ഷ പാളിക്ക് ദോ‍ഷകരമാകുന്നു.ഫാക്ടറികളിൽ നിന്നും മറ്റും മാലിന്യങ്ങൾ നദികളിലേക്കും മറ്റും ഒഴുക്കി വിടുന്നു. ഇത് ജല ജീവികൾക്ക് വംശനാശം വരുത്തുന്നതിനും പല തരത്തിലുള്ള ബാക്ടീരിയകൾ ഉണ്ടാക്കുകയും, ഈ ബാക്ടീരിയകൾ കോളറ പോലുള്ള പലതരം മാരക രോഗങ്ങൾ ഉണ്ടാക്കുന്നതിനും കാരണമാകുുന്നു.

        ഇതേപോലെ തന്നെ ശബ്ദമലിനീകരണവും പ്രധാനപ്പെട്ട ഒരു പ്രശ്നമാണ്.വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നുമൊക്കെയുള്ള ശബ്ദം മനുഷ്യന് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉളവാക്കുന്നു.മലിനീകരണത്തിന്റെ പ്രധാന വിപത്താണ് പ്ലാസ്റ്റിക്ക്. പ്ലാസ്റ്റിക്ക് അലക്ഷ്യമായി വലിച്ചെറിയുന്നു.ഇത് ഒരിക്കലും മണ്ണിൽ ലയിച്ചു ചേരുന്നില്ല.അതുപോലെ തന്നെ ഭൂമിയിൽ വർഷങ്ങളോളം കിടക്കുന്നു.പ്ലാസ്റ്റിക്ക് കത്തിക്കുന്നതു മൂലം പ്രകൃതിക്കും മനുഷ്യനും വൻ വിപത്താണ് സംഭവിക്കുന്നത്.മലിനീകരമം തരണം ചെയ്യണമെന്നുണ്ടെങ്കിൽ മനുഷ്യൻ തന്നെ ശ്രമിക്കേണ്ടതായിട്ടുണ്ട്. ധാരാളം വൃക്ഷങഅങൾ വെച്ചു പിടിപ്പിക്കുക,പ്ലാസ്റ്റിക്കും പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളും കത്തിക്കാതിരിക്കുക, വാഹലങ്ങളുടെയും മറ്റും ശബ്ദം കുറയ്ക്കാൻ ശ്രമിക്കുക.ഇങ്ങനെയൊക്കെ ആണെങ്കിൽ ഒരു പരിധി വരെ നമുക്ക് ഈ പ്രശ്നത്തിൽ നിനനും രക്ഷപ്പെടാനാകും. 
ശ്രീലക്ഷ്മി എസ്
9 എ കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ പൊത്തപ്പള്ളി തെക്ക് കുമാരപുരം ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം