കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/ക്രിസ്മസ് ആയാൽ

Schoolwiki സംരംഭത്തിൽ നിന്ന്
ക്രിസ്മസ് ആയാൽ

മഞ്ഞുപൊഴിഞ്ഞു ഡിസംബർ വന്നാൽ
        ഞങ്ങൾക്കെന്തൊരു സന്തോഷം!
        കളിചിരി ഹയ്യാ, കേക്കുമുറിക്കൽ
        ക്രിസ്മസ്സായാലെന്തു രസം!
        സമ്മാനങ്ങളുമായിപ്പോരും
        സാന്താക്ലോസേ, അപ്പുപ്പാ,
        വണ്ടിവലിക്കാൻ മാനുണ്ടെങ്കിൽ
        എന്തൊരു രസമാണയ്യയ്യാ!
        കുട്ടികൾ ചുറ്റും 'ഠപ്പോ ഠപ്പോ'
        പൊട്ടിക്കുന്നൊരു നേരത്ത്
        പുൽക്കൂടിൽ ഞാനരികിലിരിക്കാം
        പേടിക്കല്ലേ പൊന്നുണ്ണി.
        മഞ്ഞുപൊഴിഞ്ഞു ഡിസംബർ വന്നാൽ
        മിന്നിത്തെളിയും നക്ഷത്രം ‌
        എങ്ങുമിരുട്ടു പരന്നാൽപ്പോലും
        മങ്ങുകയില്ലാ നക്ഷത്രം!

അഭിഷേക്
8 ഇ കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ പൊത്തപ്പള്ളി തെക്ക് കുമാരപുരം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത