കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/കൊറോണ വൈറസ് അണുബാധ പകരുന്നത് എങ്ങനെ തടയാം ?
കൊറോണ വൈറസ് അണുബാധ പകരുന്നത് എങ്ങനെ തടയാം ?
ഒരു വ്യക്തിക്ക് കൊറോണ വൈറസ് ഉണ്ടെന്ന് കരുതിയാൽ, ആ വ്യക്തി ആശുപത്രിയിൽ പ്രവേശിക്കേണ്ടതുണ്ടോ അല്ലെങ്കിൽ വീട്ടിൽ തന്നെ തുടരാമോ എന്ന് ആരോഗ്യ വകുപ്പ് അധികൃതർ തീരുമാനിക്കും. ആ വ്യക്തിയോട് വീട്ടിൽ തന്നെ ഐസൊലേഷനിൽതുടരാൻ ആവശ്യപ്പെടുകയാണെങ്കിൽ ആ വ്യക്തി ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും. രോഗബാധ പകരുന്നത് എങ്ങനെ തടയാം? . വ്യക്തി അകലം പാലിക്കുക: രോഗബാധയുടെ സൂചനകൾ കാണുന്ന വ്യക്തിയിൽ നിന്ന് കുറഞ്ഞത് ഒരു മീറ്റർ എങ്കിലും അകലം പാലിക്കണം. . വ്യക്തിശുചിത്വം : കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ സ്വന്തം ശരീരവും താൻ ഉപയോഗിക്കുന്ന വസ്തുക്കളും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. . മുഖാവരണവും കയ്യുറയും ധരിക്കുക : മുഖാവരണവും കയ്യുറയും ധരിക്കുന്നതിലൂടെ വൈറസ് വ്യക്തിയുടെ കൈകളിലും അതിൽക്കൂടി വായിലും മൂക്കിലും കയറുന്നതിൽ നിന്നും ,മറ്റുള്ള വ്യക്തികളിലേക്ക് വ്യാപിക്കുന്നതിൽ നിനും തടയാൻ സാധിക്കും. . സോപ്പ്, ഹാൻഡ് വാഷ്,സാനിട്ടൈസർ എന്നിവ ഉപയോഗിച്ച് നിരന്തരം കൈകൾ കഴുകുക : സോപ്പും,ഹാൻഡ് വാഷും ,സാനിട്ടൈസറും ഉപയോഗിച്ച് 20 സെക്കന്റ് നേരമെങ്കിലും കൈകൾ നന്നായി കഴുകുക.ഇതിലൂടെ വൈറസ് നശിക്കും.സോപ്പിന്റെ തന്മാത്രകൾക്ക് വാറസിനെ നശിപ്പിക്കാനുള്ള കഴിവുണ്ട്. ഹാൻഡ് വാഷിന്റെയും സാനിട്ടൈസറിന്റെയും തന്മാത്രകൾക്കും ഈ കഴിവുണ്ട്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം