അമ്മയാണെന്നുമെൻ മാർഗ്ഗദീപം
എന്നെ നയിക്കുന്ന സ്നേഹ ദീപം
എന്നെന്നും പ്രഭയായി നിൽക്കും ദീപം
അറീവിന്റെ നിറകുടമായ ദീപം.
മനസ്സിലെ നൊമ്പരം പുഷ്പമാക്കും
ചെറുചിരി നൽകി നിറഞ്ഞു നിൽക്കും
സന്ധ്യയ്ക്കു നിലവിളക്കേന്തി നിൽക്കുമ്പോൽ
ദേവീ സാന്നിധ്യം ഞാനറിയും.
എന്നും പുലരിയിൽ കണി കണ്ടുണരുന്ന
ഐശ്വര്യലക്ഷ്മിയായി എന്നും തോന്നും
അറീയാതെ ചെയ്യുന്ന തെറ്റു പോലും
അലിവേടെയെന്നും മായ്ച്ചു നീക്കും
അണയാത്ത ദീപമായ് നീ ചാരെ നിൽക്കുമ്പോൾ
അഭിമാനം എന്നിൽ തുടിച്ചു നിൽക്കും
എന്നും എൻ മനസ്സിൽ നിറഞ്ഞു നിൽക്കും
അന്നു തെളിയിച്ച നന്മ ദീപം.