കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്ഷരവൃക്ഷം/ കാലത്തിൻറെ പ്രതികാരം

Schoolwiki സംരംഭത്തിൽ നിന്ന്
കാലത്തിൻറെ പ്രതികാരം


കൂട്ടുകാരെ.................
                    അവധിക്കാലം  എന്നും സന്തോഷം നിറഞ്ഞതായിരുന്നു.ഒരു ദിവസം എങ്കിലും സ്കൂളിന് അവധികിട്ടണേ  എന്നായിരുന്നു മനസുനിറയെ .അങ്ങനെ ഒരു ദിവസം ടീച്ചർ ക്ലാസ്സിൽ വന്നു നിങ്ങൾക്ക് കുറച്ചു ദിവസം അവധിയാണെന്നു പറഞ്ഞു .അത് കേട്ട് വളരെയധികം സന്തോഷിച്ചു.സ്കൂളിൽ ബെല്ലടിച്ചപ്പോൾ സന്തോഷിച്ചു  വേഗം വീട്ടിലേക്ക് ഓടി.വിവരം ഉമ്മയെ അറിയിച്ചു. ഇനി കുറച്ചു ദിവസം വീട്ടിലിരുന്നു കളിക്കാമല്ലോ എന്നായിരുന്നു മനസ്സിൽ.ദിവസങ്ങളേറെ കഴിഞ്ഞു.ഞാ ൻ ഉമ്മയോട് ചോദിച്ചു ഞങ്ങൾക്ക് എന്താ പരീക്ഷയില്ലാത്തത് .അപ്പോൾ ഉമ്മ പറഞ്ഞു നമ്മുടെ നാട്ടിൽ കൊറോണയെന്നൊരു അസുഖം പിടിപെട്ടിട്ടുണ്ട്. അത് കൊണ്ട് ആർക്കും പുറത്തിറങ്ങാൻ പറ്റില്ല.  അപ്പോൾ ഞങ്ങൾക്ക് കളിക്കാൻ പറ്റുമോ , പുറത്തിറിങ്ങാതെ എങ്ങനെ സാധനങ്ങൾ വാങ്ങും... ഇങ്ങനെ ഒരുപാട് സംശയങ്ങൾ ഞാൻ ചോദിച്ചു. വൈകുന്നേരം ആകുമ്പോൾ പതിവില്ലാതെ ഉമ്മ ടീവി തുറക്കുന്നത് കണ്ടു. അതിൽ  കൊറോണയെ പറ്റി സംസാരിക്കുന്നത് കേട്ടു. ഗൾഫിൽ നിന്നും ഉപ്പ വിളിക്കുമ്പോൾ അവിടത്തെ അവസ്ഥയെ പറ്റി പറയും. ഉമ്മ വളരെ അധികം ദുഖിക്കുന്നത് കണ്ടു. ഇതോടെ എല്ലാവരും തുല്യരാണ് എന്ന് അപ്പോൾ എനിക്ക് മനസ്സിലായി. സ്‌കൂളിലെ ടീച്ചർമാരെയും കൂട്ടുകാരെയും എനിക്ക് കാണാൻ തോന്നിത്തുടങ്ങി .ഇനി എന്ന് സ്കൂൾ തുറക്കും എന്നറിയില്ല.എല്ലാവരുടെയും അസുഖം വേഗം സുഖപ്പെടട്ടെയെന്നന്നു ഇപ്പോൾ ഞാൻ പ്രാർത്ഥിക്കുന്നു.വേഗം സ്കൂൾ തുറന്ന്  എല്ലാം പഴയ പോലെയാകട്ടെ........
ഷഹ്‌മ
5 B കെ എം എം എ യു പി സ്ക്കൂൾ ചെറുകോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം