കൂനം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മാലിന്യം ഇല്ലാതാക്കാം പ്രകൃതിയെ രക്ഷിക്കാം
മാലിന്യം ഇല്ലാതാക്കാം പ്രകൃതിയെ രക്ഷിക്കാം
നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് മാലിന്യം. നമ്മുടെ നിരത്തുകളും തുറസായ സ്ഥലങ്ങളും പുഴകളുമെല്ലാം മാലിന്യ കൂമ്പാരമായി മാറുകയാണ്. ഈ മാലിന്യങ്ങളൾ ഈച്ച കൊതുക് എലി തുടങ്ങിയ ജീവികൾപെരുകാനും പല പകർച്ചവ്യാധികൾക്കും കാരണമാകുന്നു. ഇതിൽ നിന്നും നമുക്ക് മോചനം നേടേണ്ടതുണ്ട്. മാലിന്യത്തെ അതിന്റെ ശരിയായ രീതിയിൽ സംസ്കരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ജൈവമാലിന്യങ്ങളും അജൈവമാലിന്യങ്ങളും വേർതിരിച്ചു രണ്ടായി സംസ്ക്കരിക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. അതുപോലും നമുക്ക് നല്ല രീതിയിൽ സംസ്‌കരിക്കാൻ പറ്റും. ഇങ്ങനെയൊക്കെ ചെയ്യുകയാണെങ്കിൽ നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം. കൂടാതെ മരങ്ങൾ നട്ടു വളർത്തിയും പ്രകൃതിയെ സംരക്ഷിക്കാം. അങ്ങനെ ഒരു നല്ല പ്രകൃതിയെ നമുക്ക് വരും തലമുറയ്ക്ക് നൽകാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം