ഒരു ശുചിത്വക്കഥ
എന്റെ പേര് അൽഫിയ അനസ്.
ഞാൻ കുടമാളൂർ ഗവ. എൽ. പി. സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
എന്റെ ക്ലാസ് അധ്യാപകൻ സനീഷ് സാർ പറഞ്ഞതനുസരിച്ചു ശുചിത്വത്തെ കുറിച്ച് ഞാൻ ഒരു കഥ എഴുതുകയാണ്. എല്ലാവരും ഞാൻ എഴുതിയ കഥ വായിച്ചു അത് നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കണമെന്നു അഭ്യർത്ഥിക്കുന്നു.
കൊറോണ എന്ന രോഗത്തിൽനിന്നു എല്ലാവരെയും രക്ഷിക്കണമെന്ന് ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ എന്റെ മനസ്സിൽ തോന്നിയ ഒരു ചെറിയ കഥ എഴുതി തുടങ്ങുന്നു:
.......................................
സ്കൂൾ അവധിക്ക് യോഗ ക്ലാസ് ഉണ്ടായിരുന്നു. എല്ലാവരോടും നിർബന്ധമായും വരണമെന്ന് യോഗാധ്യാപകൻ പറഞ്ഞു. ഒരു ദിവസം ക്ലാസ് നടത്തിയപ്പോൾ മീനു എന്ന പെൺകുട്ടി മാത്രം ക്ലാസ്സിൽ വന്നില്ല. സാർ: "ക്ലാസ്സിൽ എല്ലാവരും വന്നിട്ടുണ്ടോ" എന്ന് ചോദിച്ചു. "സാർ,.....മീനു മാത്രം വന്നില്ല" എന്ന് ഒരു കുട്ടി പറഞ്ഞു.
അടുത്ത ദിവസം മീനു ക്ലാസ്സിൽ വന്നപ്പോൾ സർ ചോദിച്ചു : "മീനു ഇന്നലെ ക്ലാസ്സിൽ വരാതിരുന്നത് എന്തുകൊണ്ടാണ്"?
അപ്പോൾ മീനു എഴുന്നേറ്റു നിന്നു.
"സാർ കഴിഞ്ഞ ദിവസത്തെ ക്ലാസ്സിൽ ശുചിത്വത്തെ കുറിച്ച് സംസാരിച്ചല്ലോ. അതുകൊണ്ട് വീടും പരിസരവും വൃത്തിയാക്കണമെന്ന് എനിക്ക് തോന്നി,
വൃത്തിയാക്കുകയായിരുന്നു. ശുചിത്വമാണല്ലോ നമ്മുടെ ജീവിതത്തിൽ വേണ്ടത്. നമ്മൾ ശുചിത്വമുള്ളവരായി വളർന്നാൽ നമുക്ക് ഒരുപാടു രോഗങ്ങളിൽ നിന്നും നമ്മുടെ ജീവനെ നിലനിർത്താൻ കഴിയും".
മീനു സംസാരിച്ചു കഴിഞ്ഞപ്പോൾ സാറും മറ്റു കുട്ടികളും കൈയ്യടിച്ചു മീനുവിന് അഭിനന്ദനം അറിയിച്ചു.
അധ്യാപകൻ എല്ലാ കുട്ടികളോടും നിങ്ങളും ഇതേപോലെ നിങ്ങളുടെ വീടും പരിസരവും വൃത്തിയാക്കി ശുചിത്വമുള്ളവരായി വളർന്നു വരണമെന്നും രോഗങ്ങളെ തടയണമെന്നും ജീവനെ സംരക്ഷിക്കണമെന്നും പറഞ്ഞുകൊണ്ട് യോഗാക്ലാസ്സ് ആരംഭിച്ചു.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ
|