കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/ലോകത്തെ ഒരു പാഠം പഠിപ്പിക്കാൻ എത്തിയ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ ഒരു പാഠം പഠിപ്പിക്കാൻ എത്തിയ കൊറോണ വൈറസ്


  ഒരു വലിയ നഗരത്തിലാണ് സന്തോഷ് എന്ന ഏഴ് വയസ്സുള്ള കുട്ടിയും അമ്മയും താമസിച്ചിരുന്നത്.സന്തോഷിനു രണ്ടു വയസ്സുള്ളപ്പോൾ അവന്റെ അച്ഛൻ ഒരു കാറപകടത്തിൽ മരണമടഞ്ഞു.പിന്നെ അവന്റെ അമ്മ അവനെ വളർത്താൻ ഏറെ കഷ്ടപ്പെടേണ്ടി വന്നിരുന്നു.അതിനിടെ ലോ കം മുഴുവൻ ഒരു വലിയ ദുരന്തത്തിന് തുടക്കമായി.അത് കൊറോണ എന്നു പേരുള്ള വൈറസ് ആയിരിന്നു.ആ വൈറസ് നിപ്പയേക്കാളും പ്രളയത്തെക്കാളും വലുതായിരുന്നു.ഇതിനെ തടയാൻ ആർക്കും സാധിച്ചിരുന്നില്ല.ഈ വൈറസ് ലോകം മുഴുവൻ വള്ളിപടരുന്നതുപോലെ പടർന്നു. കുറേ പേർക്ക് രോഗം ബാധിച്ചു.ചിലർ അതിൽ നിന്നു രക്ഷപ്പെടുകയും ചിലർ മരണത്തിന് കീഴടങ്ങുകയും ചെയ്തു.മറ്റു വൈറസിനെപ്പോലെ ഇതിന് ഒരു ചികിത്സ പോലും ലഭ്യമായിട്ടില്ല.ഡോക്ടർമാർ ഈ വൈറസ് ബാധിച്ചവരെ ഡോക്ടർമാർ രാവും പകലും കിണഞ്ഞുപരിശ്രമിച്ച് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു.ആളുകളോട് വീട്ടിൽ തന്നെ ഇരിക്കാൻ നിർദ്ദേശം കൊടുത്തു. അതിനെതിരായി പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കാൻ പോലീസും ശ്രദ്ധിച്ചു.സന്തോഷ് ഈ വാർത്ത ദിവസേന ടി വി യിലുംപത്രത്തിലും കേൾക്കാറുണ്ടായിരുന്നു.അവന്റെ അമ്മ ഒരു ഡോക്ടറായിരുന്നു. വീട്ടിൽ പോലും പോകാതെഅവർ രോഗികളെ പരിചരിക്കുന്നതിൽ മുഴുകി.പാവം സന്തോഷ് അവന് അമ്മയെക്കാണാനോർമ്മ വന്നപ്പോൾ പുറത്തേക്കിറങ്ങി നടക്കാൻ തുടങ്ങി.അവന്റെ മുന്നിൽ കൊറോണ വന്നു നിന്നു.ആദ്യം അവൻ പേടിച്ചു.പിന്നെ കൊറോണയുടെ മുൻപിൽ ധൈര്യം സംദരിച്ച് നിന്നു.അവൻ.കൊറോണയോടാ ചോദിച്ചു നീ എന്തിനാണ് ഞങ്ങളുടെ ലോകത്തേക്ക് വന്നത്.നീ കാരണം കുറേ പേർ അസുഖബാധിതരായി,കുറെ പേർ ഈ ലോകത്തോട് തന്നെ യാത്ര പറഞ്ഞു.അപ്പോൾ കൊറോണ പറഞ്ഞു ഞാൻ എന്റെ ആഗ്രഹം നിറവേറ്റാൻ വന്നതാണ്.ആ ആഗ്രഹം നിറവേറിയിട്ട് ഞാൻ എവിടേക്കെങ്കിലും പോയിക്കോളാം.സന്തോഷ് ചോദിച്ചു നിൻെറ ആഗ്രഹം എന്താണ്? നീ കാണുന്നില്ലേ മരങ്ങൾ വെട്ടി നശിപ്പിക്കുന്നു,വയലുകൾ വെട്ടി നികത്തുന്നു,പ്ലാസ്റ്റിക്കുകൾ വലിച്ചെറിയുന്നു,ഭക്ഷണം വെള്ളം എന്നിവ പാഴാക്കുന്നു.ഇതിനൊക്കെ കാരണം മനുഷ്യരല്ലേ? ഇവർ പാഴാക്കുന്ന ഭക്ഷണത്തിൻെറ വില ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി അലയുന്ന ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ്.അത് പരിഹരിക്കാനാണ്ഞാൻ വന്നത്.അതിനു കാരണ്ം മനുഷ്യന്റെ അഹങ്കാരമാണ്.ഇത്രയൂം കൊറോണ പറഞ്ഞപ്പോൾ സന്തോഷിൻെറ കണ്ണിൽ നിന്ന് കണ്ണുനീർ പുഴ ഒഴുകാൻ തുടങ്ങി.തൻെറ മുന്നിലുള്ള ത് കൊറോണയല്ല സാക്ഷാൽ ദൈവം മുന്നിൽ പ്രത്യക്ഷപ്പെട്ടതായി അവന് തോന്നി

സൗഗന്ധ് ഷാജി
7 A കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ