കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണപ്പേടിയിൽ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണപ്പേടിയിൽ അവധിക്കാലം      


പരീക്ഷയ്ക്ക് മുമ്പേ സ്കൂൾ അടച്ചു. എനിക്കും അനിയനും കുറേക്കാലം കളിക്കാൻ കിട്ടിയതിന്റെ സന്തോഷമായിരുന്നു .അപ്പോഴേ കൊറോണയെ ക്കുറിച്ച് കേട്ടിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ലോക്ക് ഡൗൺ ആയി. അപ്പോഴാണ് ഈ കുഞ്ഞൻ കൊറോണ വില്ലനായി എന്നറിയുന്നത് . ഞങ്ങൾ വീട്ടിൽ ഇരുന്ന് ചിത്രം വരയ്ക്കും ടി.വി കാണും. ടി.വിയിൽ എപ്പോഴും കൊറോണയെക്കുറിച്ചുള്ള വാർത്തയാണ്. ബാക്കിസമയങ്ങളിൽ മണ്ണുകൊണ്ടും കടലാസുകൊണ്ടും എന്തെങ്കിലും വസ്തുക്കൾ ഉണ്ടാക്കും. വൈകുന്നേരമാകുമ്പോൾ ചെടിക്ക് വെള്ളം നനയ്ക്കാൻ ഇറങ്ങും .മുള്ളൻ പന്നിയുടെ ശല്യം ഉള്ളതുകൊണ്ട് ഞങ്ങൾ പച്ചക്കറി കൃഷി ചെയ്തിരുന്നില്ല.അമ്മ പറഞ്ഞപ്പോൾ അച്ഛൻകൃഷിക്ക് സ്ഥലം കിളച്ച് ഒരുക്കി. വേലി ഉണ്ടാക്കി, ചാണകപ്പൊടിയിട്ട് ചീര വിത്ത് വിതച്ചു. ഞാനും കുട്ടനും എല്ലാത്തിനും കൂടെ നിന്നു. പിണ്ണാക്കും ചാണകവും കലക്കിയത് കുളിച്ച ശേഷം ചീര മുളച്ചുവന്ന തിനൊക്കെ ഒഴിച്ചു കൊടുത്തത് അമ്മയാണ്. എല്ലാദിവസവും ചീരക്ക് വെള്ളമൊഴിക്കുന്ന ജോലി ഞാനും കുട്ടനും ചെയ്തുഎല്ലാ ദിവസവും വൈകുന്നേരം അമ്മ എന്താണ് കടി ഉണ്ടാക്കുന്നത് അറിയാൻ ഞങ്ങൾ പ്രതീക്ഷയോടെ കാത്തു നിൽക്കും. പരിപ്പുവട, ഉഴുന്നുവട, പഴംപൊരി, , കലത്തപ്പം , ഇങ്ങനെ ഓരോന്ന് ദിവസവും ഉണ്ടാകും. കഞ്ഞിവെള്ളവും മൈദയും ചേർന്നുണ്ടാക്കിയ ഹൽവ സൂപ്പർ ആയിരുന്നു. പുറത്ത് അച്ഛൻ ഞങ്ങൾക്ക് ഊഞ്ഞാൽ കെട്ടി തന്നു. കശുമാവിൻ റെ താഴ്ന്ന കൊമ്പിൽ കയറാനും അവിടെയിരുന്ന് ആടാനും നല്ല രസമായിരുന്നു. ഞങ്ങൾ പറിച്ചു കൊണ്ടുവന്നുകശുമാങ്ങയുടെ നീര് എടുത്ത് കഞ്ഞി വെള്ളത്തിൽ ഒഴിച്ച് എടുത്താൽ അതിൻറെ കറ പോകും. അതിൻറെ തെളി ചീനച്ചട്ടിയിൽ ഒഴിച്ച് കുറുകിയാൽ ജാം പോലെയാകും. അമ്മയുടെ ജാമിനിനല്ലരുചിയാണ്.കൊറോണ യെ തുരത്താൻ ഞങ്ങൾ പലവട്ടം കൈകഴുകി. വാർത്തകൾ കാണുമ്പോഴാണ് കൊറോണ മൂലം എത്രപേർ മരിച്ചു എന്ന് അറിയുന്നത്. വീടിൻറെഅകത്തിരുന്ന് കളിച്ചു മടുത്തപ്പോൾ ഞാനും കുട്ടനും വടികൾ കൊണ്ട് ഒരു ടൻഡ് കെട്ടി അമ്മയുടെ സാരി കൊണ്ട് മേൽക്കൂര ഉണ്ടാക്കി. വെയിൽ ഇല്ലാത്തപ്പോൾ അവിടെ ഇരുന്നു ഞങ്ങൾ കളിക്കും. ഈ വർഷം വിഷുവിനെ ആഘോഷങ്ങൾ ഒന്നും ഇല്ലായിരുന്നു. പക്ഷേ വെളുപ്പിനെ എണീറ്റ് കണികണ്ടു. അച്ചാച്ചൻ റെയും അമ്മമ്മയുടെയും അച്ഛൻറെയും അമ്മയുടെയും അടുത്തുനിന്ന് കൈനീട്ടവും കിട്ടി. കളികഴിഞ്ഞ് സന്ധ്യക്ക് മുമ്പ് കുളിച്ച് പ്രാർത്ഥനയ്ക്കായി അമ്മമ്മയോടൊപ്പം ഞങ്ങൾ ഇരിക്കും. ഇപ്പോൾ അമ്മമ്മ ചൊല്ലാറുള്ള കുറെ പ്രാർത്ഥന ഞാനും പഠിച്ചു.ചിത്രങ്ങൾ വരച്ചും പുസ്തകങ്ങൾ വായിച്ചും സമയം ചെലവഴിക്കുന്നു. ടീച്ചർ പറഞ്ഞപ്പോൾ കൊറോണയുമായി ബന്ധപ്പെട്ട ഒരു ചിത്രം വരച്ചു. ഈ അവധിക്കാലം കളിക്കും ചിരിക്കും ഒപ്പം കൊറോണയെ ഓടിക്കാനായി കൈകഴുകാനുള്ള ശീലവും പഠിച്ചു. കൊറോണയെന്ന മഹാമാരിയെ തുരത്തി വീണ്ടും പഴയ സ്ഥിതിയിലാക്കാൻ എല്ലാവരേയും പോലെ ഞാനും കാത്തിരിക്കുന്നു.

സംവേദ്യ എസ്. ജിത്ത്
4 A കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം