കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/ഒരു കുഞ്ഞു വേദന

Schoolwiki സംരംഭത്തിൽ നിന്ന്
 ഒരു കുഞ്ഞു വേദന   


  സ്കൂൾ അവധി ആയതുകൊണ്ട് മുറ്റത്തെ തൊടിയിലൂടെ നടക്കുകആയിരുന്നു. മാവിൽ നിറയെ മാങ്ങ ഉണ്ട്. ഞാൻ വെറുതെ നോക്കുമ്പോൾ കുരുവി കൂട്. ഹായ് എനിക്ക് സന്തോഷമായി. ഞാൻപതുക്കെ ചെന്ന് നോക്കിയപ്പോൾ അതിൽ 2 മുട്ടകൾക്ക് കാപ്പി നിറമാണ്. അച്ചൂ:- പക്ഷി കൂട്ടിൽ കയ്യിടല്ലേ? അമ്മ വിളിച്ചു പറയുന്നത് കേട്ടു. അപ്പോൾ ഞാൻ ആലോചിച്ചു എന്തിനായിരിക്കും അമ്മ അങ്ങനെ പറഞ്ഞത്?. അമ്മയോട് ഞാൻ പെട്ടെന്ന് ചോദിച്ചു. അമ്മ പറഞ്ഞു മനുഷ്യൻ തൊട്ടാൽ അ വഅതിൻറെ കുഞ്ഞുങ്ങളെ വിട്ടുപോകും. അയ്യോ.... എനിക്ക് വിഷമമായി ഞാനിനി തൊടില്ല. ഞാൻ അതിനെ കുടിക്കാൻ ഒരു പാത്രത്തിൽ വെള്ളം വെച്ച് കൊടുത്തു. ആ കിളികൾചിലച്ചു കൊണ്ട് വെള്ളം കുടിച്ചു. എനിക്കും ഇത് കണ്ട് സന്തോഷമായി. അങ്ങനെ ഞാൻ അവയി സ്നേഹിക്കാൻ തുടങ്ങി. ഒരു ദിവസം കുഞ്ഞിക്കിളിയും കാത്തു ഞാനവിടെ ഇരിക്കുമ്പോൾ എൻറെ മൂന്നു പൂച്ചക്കുട്ടികൾ മാവിൻകൊമ്പിൽ കൂടെ മാവിൻ കൊമ്പലൂടെ ചാടി കളിക്കുന്നത് കണ്ടു. സന്ധ്യയായിട്ടും കുഞ്ഞിക്കിളി വന്നതേയില്ല എനിക്ക്. സങ്കടമായി. രാത്രി ഉറങ്ങാൻ കിടന്നപ്പോഴും കിളിയെ കുറിച്ചായിരുന്നു എൻറെ ചിന്ത. രാവിലെ അമ്മ പറഞ്ഞു ,അതിനെ പൂച്ച പിടിച്ചു കാണും എന്ന്, കൂട്ടിൽ ചെന്ന് നോക്കിയപ്പോൾ രണ്ടു കുഞ്ഞു മുട്ടകൾ അനാഥമായി കിടക്കുന്നു. എൻറെ ഉള്ളിൽ ഉറഞ്ഞ് വേദന കണ്ണുനീരായി ആ കിളിക്കൂട്ടിൽ ഉറ്റിവീണു.

മേധ മുരളിക
2 A കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം