കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ധീരപുഷ്പങ്ങൾഇന്നുംപോരാടിജീവിക്കുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
ധീരപുഷ്പങ്ങൾ ഇന്നും പോരാടി ജീവിക്കുന്നു



നിങ്ങൾ മൊട്ടിട്ടനാൽ ആരുമറിഞ്ഞില്ല നിൻമാനസം.
നിങ്ങൾ വിടർന്നനാൾ ചിലരറിഞ്ഞു നിൻ ധീരത.
ഇന്നു ലോകമറിയുന്നു നിന്നുള്ളിലെ സംഘർഷങ്ങൾ.
ചെറുത്തു നിൽക്കാനോ മറുത്തു പറയാനോ.
കഴിയാതിരുന്നില്ല നിന്നിലെ മാനവികത.



ഉറ്റവരെ കാണാതെ നമ്മെ വിട്ടു പോകുന്നവരെ ഒരു നോക്കു കാണാനോ.
മുത്തം നൽകാനോ കഴിയാതെ കണ്ണീർ വാർക്കുന്നു.
നമ്മുടെ ലോകം ആടി ഉലയുന്നു പതറുന്നു വിലപിക്കുന്നു
തോൽക്കില്ല നിൻ മുന്നിൽ മുട്ടുമടക്കില്ല.
നമ്മുടെ നാട്ടിൽ നിന്ന് നിന്നെ ഞങ്ങൾ തുരത്തും.
"ലോകമാരിയാം കോറോണയെ."



നമ്മുടെ വൈദ്യ ശാസ്ത്രത്തിനെ നിനക്ക് പേടിയോ.
നമ്മുടെ കാവലാളെ നിനക്ക് ഭയമോ.
ആദരിക്കാതിരിക്കാൻ കഴിയുന്നില്ല ഈ ലോകത്തിനു നിങ്ങളെ.
നിങ്ങൾ മാലാഖമാർ ഞങ്ങൾ മറക്കുന്നില്ല.
നിങ്ങളേ ഞങ്ങൾ മറക്കില്ല "നിന്നെ."
 പ്രിയസഹോദരങ്ങളേ പ്രിയകൂട്ടുകാരെ.
നിങ്ങൾക്ക് ഞങ്ങൾ തൻ സ്നേഹ വന്ദനം



ദേവിപ്രിയ
2 A കാർമൽ ജി എച് എസ് എസ്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത