കാവുംവട്ടം യു പി എസ്/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ നാട്

ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് എന്റെ നാടായ കേരളം അറിയപ്പെടുന്നത്. ഇത് തീർത്തും ശരിവെക്കുന്ന രീതിയിലുള്ള ഒരു ഭൂ പ്രകൃതിയാണ് കേരളത്തിന് പ്രകൃതി കനിഞ്ഞു നൽകിയിട്ടുള്ളത് . കണ്ണിന് കുളിരേകുന്ന നയന മനോഹരമായ മലനിരകളും കുണുങ്ങി കുണുങ്ങി ഒഴുകുന്ന പുഴകളും കൊണ്ട് അനുഗ്രഹിതമാണ് എന്റെ നാടായ ഈ കൊച്ചു കേരളം അതുപോലെ ജലഗതാഗതത്തിന് അനുയോജ്യമായതും മത്സ്യ സമ്പത്ത് വളരെ ഏറെയുള്ളതുമായ മനോഹരമായ കായലുകളും ഈ കൊച്ചു കേരളത്തിലുണ്ട്. കൃഷിക് അനുയോജ്യമായ മണ്ണും കാലാവസ്ഥയും വയലുകളും ഇവിടെ ഉണ്ട്

എന്നാൽ ലാഭകൊതിയന്മാരായ മനുഷ്യർ ഇതെല്ലാം തകർക്കുന്ന രീതിയിലുള്ള പ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കാടായ കാടെല്ലാം മരങ്ങൾ മുറിച്ച് മൊട്ടാകുന്നുകളാക്കി മാറ്റിയിരിക്കുന്നു അതുപോലെ കുടിവെള്ള സ്രോതസ്സുകൾ ഇല്ലാതാകുന്ന രീതിയിൽ തണ്ണീർ തടങ്ങളും മണ്ണിട് നികത്തി കൊണ്ടിരിക്കുന്നു

വികസനതിന്റെ മറവിൽ വൻവ്യവസായ സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാതെ വ്യവസായസ്ഥാപനങ്ങളിൽ നിന്നും പുറത്തുവിടുന്ന മാരകവിഷമായ രാസവസ്തുക്കൾ നമ്മുടെ പുഴയെയും അന്തരീക്ഷത്തേയും മലിനമാക്കിക്കൊണ്ടിരിക്കുന്നു. അതുപോലെ വ്യക്തി ശുചിത്വം മാത്രം ലക്ഷ്യമാക്കി നമ്മൾ ഓരോരുത്തരും പരിസരങ്ങളിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ മണ്ണിൽ അലിയതെ ഭൂമിക്ക്‌ വലിയ ദുരന്തമാണ് വരുത്തിവെക്കുന്നത് . മനോഹരമായ ഈ ഭൂമി നമ്മുക് ശേഷവും വരുന്ന തലമുറകൾക്കുകൂടി വാസിക്കാനുള്ളതാണ് എന്ന് മനസിലാക്കി നാം ഓരോരുത്തരും എന്റെ നാടിനേയും പ്രകൃതിയെയും അതിൽ പ്രകൃതി കനി വസ്തുക്കളെയും സംരക്ഷിച്ചുനിർത്തേണ്ടതും പരിപോഷിപ്പിക്കേണ്ടതും അത്യാവശ്യമാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ പ്രകൃതിയുടെ സന്തുലിത അവസ്ഥ തകിടം മറിയുകയും പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുകയും ചെയ്യും

ഗ്രിഷിൻ ബാബു
5 A കാവുംവട്ടം യു പി സ്‌കൂൾ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം