കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

2023-24 പ്രവർത്തനങ്ങൾ

ബഷീർ ദിനം

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ബഷീർ കൃതികളുടെ പ്രദർശനം, പ്രശ്നോത്തരി ,ബഷീർ കഥാപാത്രാ വിഷ്കാരം, കാർട്ടൂൺ രചന മത്സരം, പുസ്തക പരിചയം എന്നിവയാണ് ദിനാചരണത്തെ ചലനാത്മകമാക്കിയ പരിപാടികൾ.ക്വിസ് മത്സരത്തിൽ ഫാത്തിമ സഹ്റ 8 G ഒന്നാം സ്ഥാനവും ഫാത്തിമയുമ്ന 10 F രണ്ടാം സ്ഥാനവും ആയിഷ മെഹറിൻ 9 E മൂന്നാം സ്ഥാനവും നേടികാർട്ടൂൺ രചന മത്സരത്തിൽ ആയിഷ തസ്ബീഹ 8 C ഒന്നാം സ്ഥാനവും ആയിഷത്ത് ഇസ്സ 8 C രണ്ടാം സ്ഥാനവും നേടി.


വായനോത്സവം

വായനദിനവും വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയും എഴുത്തുകാരിയും അസിസ്റ്റൻ്റ് പ്രൊഫസറുമായ ശ്രീമതി സിറു റസാഖ് നിർവഹിച്ചു.ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ ശ്രീ.എം അബ്ദു അധ്യക്ഷത വഹിച്ചു.പി .എൻ.പണിക്കർ അനുസ്മരണ പ്രസംഗം, പുസ്തകാസ്വാദനം തുടങ്ങികുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ കൈയെഴുത്ത് പതിപ്പ് ചടങ്ങിൽ പ്രകാശനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി സൈനബ സ്വാഗതവും വിദ്യാരംഗം കൺവീനർ ശ്രീമതി റസീന നന്ദിയും പറഞ്ഞു .തുടർന്ന് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.   വായനദിന ക്വിസ് മത്സരം, വാർത്ത വായന മത്സരം, ക്ലാസ് ലൈബ്രറി രൂപീകരണം, പുസ്തക പ്രദർശനവും വില്പനയും, ഫാമിലി മാഗസിൻ തയ്യാറാക്കൽ എന്നിവയും വായനോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചു.




പുസ്തക പ്രദർശനവും വില്പനയും

വായന വാരാഘോഷ പരിപാടികളുടെ ഭാഗമായി 27/6/2023 ചൊവ്വാഴ്ച കാലിക്കറ്റ്  ഗേൾസ്  സ്കൂൾ ലൈബ്രറി ,മലയാളം ,ഇംഗ്ലീഷ് ക്ലബ്ബുകൾ സംയുക്തമായി  സ്കൂളിൽ മാതൃഭൂമി  ബുക്ക്‌ ഫെയർ സംഘടിപ്പിച്ചു.എച്ച്. എം. സൈനബ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൽ അബ്ദു സർ ,പി. ടി. എ. പ്രധിനിധികൾ ,ക്ലബ് കൺവീനർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .കുട്ടികൾക്കും അധ്യാപകർക്കും അവർക്കിഷ്ടപെട്ട പുസ്തകങ്ങൾ കാണാനും വാങ്ങാനും വായിക്കാനുമുള്ള അവസരം ലഭിച്ചു .

2022-23 പ്രവർത്തനങ്ങൾ

പത്ര താളുകളിലൂടെ അറിവിന്റെ ലോകം.

പത്ര താളുകളുകൾ

കുട്ടികളിൽ പത്രവായന ശീലമാക്കുക എന്ന ലക്ഷ്യത്തോടെ പത്ര താളുകളിലൂടെ അറിവിന്റെ ലോകം എന്ന പരിപാടിക്ക് തുടക്കമായി . എല്ലാ ആഴ്ചയിലും അവസാന period ആ ആഴ്ചയിലെ പത്രമാധ്യമങ്ങളിലെ വാർത്തകളെ അടിസ്ഥാനമാക്കി മത്സരങ്ങൾ സംഘടിപ്പിച്ചു വരുന്നു.




പുസ്തകമിത്ര അവാർഡ്

പുസ്തകമിത്ര

എല്ലാ ക്‌ളാസുകളിലും പുസ്തകങ്ങൾ വായിച്ചു കുറിപ്പ് തയ്യാറാക്കുന്ന കുട്ടികളിൽ നിന്ന് വിജയിയെ കണ്ടെത്തുകയും സ്കൂൾ അസംബ്ലിയിൽ വെച്ച് പുസ്തകങ്ങൾ സമ്മാനമായി നൽകുകയും ചെയ്യുന്നു.കുറിപ്പുകൾ ക്‌ളാസ്‌ അദ്ധ്യാപകർ പരിശോധിച്ച ശേഷം ലൈബ്രറി ടീം നെ ഏല്പിക്കുകയും അന്തിമ വിജയിയെ അവർ കണ്ടെത്തുകയും ചെയ്യുന്നു.



ബഷീർ ദിനം-ജൂലൈ 5


BASHEER 2




ബഷീർ ദിനം 1

ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ജൂലൈ 5 മുതൽ വിദ്യാരംഗം- മലയാളം ക്ലബ്‌ സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ക്ലാസ് തല ക്വിസ് മത്സരം നടത്തി വിജയികളെ പ്രഖ്യാപിക്കുകയും സ്കൂൾതല മത്സരം നടത്തുകയും ചെയ്തു.ബഷീർ കൃതികളെ ആസ്പദമാക്കി കാർട്ടൂൺ രചന മത്സരം,ബഷീർ അനുസ്മരണ പ്രസംഗമത്സരം എന്നിവയും നടത്തി. കൂടാതെ ബഷീർകൃതികളുടെ പ്രദർശനം, കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം എന്നിവയും സംഘടിപ്പിക്കുകയുണ്ടായി ഇത്തരം പ്രവർത്തനങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ 'ബേപ്പൂർ സുൽത്താനെ'യും അദ്ദേഹത്തിൻറെ കൃതികളെയും കുറിച്ച് അടുത്തറിയാനും അദ്ദേഹത്തിന്റെ രചനാശൈലിയെ കുറിച്ചും ഭാഷാശൈലിയെ കുറിച്ചും കൂടുതൽ അവഗാഹം നേടാനും കുട്ടികൾക്ക് സാധിച്ചു.




2021-22 പ്രവർത്തനങ്ങൾ

ജൂൺ 5: പരിസ്ഥിതിദിനം

ഞാൻ എന്റെ പ്രകൃതി - ചിത്രരചന ,പരിസ്ഥിതി കവിതകളുടെ ആലാപന മത്സരം.

ജൂൺ 19:വായനദിനം.

വായനകുറിപ്പുകളുടെ അവതരണം, എനിക്കിഷ്ടപ്പെട്ട പുസ്തകം - പുസ്തക നിരൂപണം - അവതരണം.

രചനാ മത്സരങ്ങൾ വായന എന്തിന് -പ്രസംഗമത്സരം

ഹോം ലൈബ്രറി സജ്ജീകരണം

വായനദിന സന്ദേശം - വി.ആർ സുധീഷ്

ജൂലായ് 5 ബഷീർ ദിനം

ഉദ്ഘാടനം ഡോ. കെ എം ബഷീർ

ബഷീർ എഴുത്തും ജീവിതവും സംവാദം

ബഷീർ കഥാപാത്രങ്ങളുടെ രംഗാവതരണം.

ആഗസ്ത് - വിദ്യാരംഗം സ്കൂൾ തല മത്സരം

രചന മത്സരങ്ങൾ

കഥാപാത്ര അഭിനയം - സബ്ജില്ലയിൽ ഒന്നാം സ്ഥാനം നേടി

സ്വാതത്ര്യ ദിനം

ഭാഷാ സംഗമം പ്രസംഗം ( മലയാളം, ഇംഗ്ലീഷ് ,ഹിന്ദി, അറബി ) എന്നീ ഭാഷകളിൽ നടത്തി.

സെപ്തംബർ- ഓണാഘോഷത്തിന്റെ ഭാഗമായി ഓണാനുഭവം പങ്കുവെക്കൽ,

ഒക്ടോബർ: കോവിഡ് കാല അനുഭവങ്ങൾ രചനകളുടെ അവതരണം സംഘടിപ്പിച്ചു.

നവംബർ - കേരള പിറവി

എന്റെ കേരളം - പ്രസംഗം,കേരളത്തെ കുറിച്ചുള്ള കവിതകളുടെ അവതരണം.

നാടക ശില്പശാല

5 മുതൽ 8 വരെ ക്ലാസുകളിലെ 65 കുട്ടികൾ പങ്കെടുത്തു ഡോ. വാസുദേവൻ (സീനിയർ ലക് ചറർ ഡയറ്റ്) ക്ലാസ് നയിച്ചു. [[വർഗ്ഗം:വായനദിനം / വായനവാരം 20/06/22 മുതൽ വിവിധ പരിപാടികളോടെ വായനവാരം ആചരിച്ചു. ക്ലാസ് തല ക്വിസ് മത്സരം, വാർത്ത അവതരണ മത്സരം എന്നിവ സംഘടിപ്പിച്ചു.സ്കൂൾ പരിസരത്ത് പുസ്തക മരം തയ്യാറാക്കി. വായന പരിപോഷിപ്പിക്കുന്നതിന് എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറി രൂപീകരിച്ചു. 24/06/22 ന് വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം പ്രശസ്ത കവി ശ്രീ വീരാൻ കുട്ടി നിർവഹിച്ചു.തുടർന്ന് നടന്ന സംവാദത്തിൽ അദ്ദേഹം കുട്ടികളുമായി സംവദിച്ചു.]]