കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


മികവ് 2019 -20 എസ്.സി.ഇ.ആർ.ടി പുരസ്‌കാരം

എസ്.സി.ഇ.ആർ.ടി യുടെ മികവ് പുരസ്‌കാരം നേടി കാലിക്കറ്റ്‌ ഗേൾസ്.സ്‌കൂളിൽ നടപ്പിലാക്കിയ അന്താരാഷ്‌ട്ര സ്‌കൂൾ സ്റ്റാൻഡേർഡുകൾക്കാണ് പുരസ്കാരം ലഭിച്ചത്.മികവ് പുരസ്കാരം സ്കൂൾ ഹെഡ്‌മിസ്ട്രെസ് റഷീദ ബീഗം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവിൽ നിന്നും ഏറ്റുവാങ്ങി.മികവിനെ കുറിച്ച് കൂടുതൽ അറിയാം.

നബറ്റ് അക്രഡിറ്റേഷൻ

സ്‌കൂൾ അന്താരാഷ്‌ട്ര നിലവാരം, ദേശീയ നിലവാരം എന്നൊക്കെ നാം പറയാറുണ്ടെങ്കിലും യഥാർത്ഥത്തിൽ ആരാണ് ഈ നിലവാരം പരിശോധിക്കുന്നത്? കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ ഉപ ഘടകമായ NABET, ഇത്തരം പരിശോധനകൾ നടത്തി സ്‌കൂളിനെ അന്താരാഷ്‌ട്ര നിലവാരത്തിലെത്തിക്കാൻ സഹായിക്കുന്ന സ്‌കൂളുകൾക്ക് വേണ്ടിയുള്ള ഇന്ത്യയിലെ മികച്ച ഒരു സംവിധാനമാണ്. 2017 മുതൽ NABET സ്റ്റാൻഡേർഡുകൾ സ്‌കൂളിൽ നടപ്പിലാക്കി വരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ NABET ഒഫിഷ്യൽസ് സ്‌കൂളിൽ വിവിധ സന്ദർശനങ്ങൾ നടത്തി. 2020 ൽ NABET അക്രഡിറ്റേഷൻ ലഭിച്ചു.

നബറ്റിനെ കുറിച്ചുള്ള വാർത്തകൾ കാണാം.1.2.3.4.

കരിയർ 360 അവാർഡ്

Career 360 മാഗസിൻ ഇന്ത്യയിലെ മികച്ച ഗേൾസ് സ്‌കൂളുകളിലൊന്നായി കാലിക്കറ്റ് ഗേൾസ് സ്‌കൂളിനെ തെരെഞ്ഞെടുത്തു. NABET അക്രഡിറ്റേഷനും, SCERT മികവ് പുരസ്കാരവും ദേശീയ തലത്തിൽ മികച്ച സ്‌കൂളുകളുടെ ലിസ്റ്റിൽ ഇടം പിടിക്കാൻ കഴിഞ്ഞു.

അക്കാദമിക നേട്ടങ്ങൾ

കലാമേള നേട്ടങ്ങൾ

കായികമേള നേട്ടങ്ങൾ

ശാസ്ത്രമേള മികവുകൾ

യു എസ് എസ്

സ്കോളർഷിപ്പ് നേട്ടങ്ങൾ

ഇന്നോവേഷൻ അവാർഡുകൾ

രാജ്യപുരസ്കാർ

ക്വിസ് മത്സര നേട്ടങ്ങൾ

സ്വച്ഛ്‌ വിദ്യാലയ 2017 പുരസ്‌കാരം

ദേശീയ അധ്യാപക അവാർഡ്

വി.എച്ച്.എസ്.ഇ എൻ.എസ്.എസ് അവാർഡുകൾ

ഹയർസെക്കണ്ടറി എൻ.എസ്.എസ് അവാർഡുകൾ

കരിയർ ഗൈഡൻസ് അവാർഡുകൾ

2019 ലെ മികച്ച കരിയർ മാസ്റ്റർക്കും യുണിറ്റിനുമുള്ള അവാർഡ് വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി. രവീന്ദ്രനാഥിൽ നിന്നും കാലിക്കറ്റ് ഗേൾസ് വി.എച്ച്.എസ്.ഇ അധ്യാപകൻ ജാഫർ പി സ്വീകരിക്കുന്നു.

ഹരിത വിദ്യാലയം റിയാലിറ്റി ഷോ

ഹരിത വിദ്യാലയം റിയാലിറ്റി ഷോ കാണാൻ 1

A.T.L നേട്ടങ്ങൾ