കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ കോവിഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ കോവിഡ് കാലം
ലോകത്തെമ്പാടുമുള്ള മനുഷ്യരാശിയെ ഒന്നടങ്കം ബാധിച്ചിരിക്കുന്ന ഒരു മഹാവിപത്താണ് കോവിഡ് 19. സമൂഹത്തിൽ നിന്ന് അകലം പാലിച്ചും ശുചിത്വത്തിലൂടെയുമാണ് കൊറോണ വൈറസിനെ നാം പ്രതിരോധിക്കുന്നത്. കൂട്ടിലടയ്ക്കപ്പെട്ട കിളിയെപ്പോലെ മനുഷ്യർ വീട്ടിനുള്ളിൽ കഴിയുകയാണ്.

സാമൂഹ്യ വ്യാപനം എന്ന വലിയൊരു പ്രതിസന്ധി ഉണ്ടാകാതിരിക്കാനായി ലോക്ഡൗൺ എന്ന മാർഗമാണ് നാം സ്വീകരിച്ചിരിക്കുന്നത്.ലോക്ഡൗണിലൂടെ നമ്മുടെ രാജ്യത്തെ മരണസംഖ്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറക്കാൻ സാധിച്ചു.ഇരുട്ട് നിറഞ്ഞ കോവിഡ് കാലത്ത് പ്രതീക്ഷയാകുന്ന പ്രകാശവുമായാണ് ജനങ്ങൾ ജീവിക്കുന്നത്.ഈ പ്രതിസന്ധി ഘട്ടത്തിൽ ജാഗ്രതയാണ് നമുക്ക് വേണ്ടത്.
സ്വന്തം കുടുംബത്തിൽ നിന്നകന്ന് മറ്റുള്ളവരുടെ ജീവന് വേണ്ടി പൊരുതുന്ന ആരോഗ്യപ്രവർത്തകരുടെ സേവനം വിലമതിക്കാനാവാത്തതാണ്. ആരോഗ്യ പ്രവർത്തകരുടെ നിസ്വാർത്ഥമായ പ്രവർത്തനം രോഗമുക്തരുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായകമായി.
മനുഷ്യനെ മരണത്തിന്റെ പടിവാതിൽക്കൽ എത്തിക്കാൻ ശേഷിയുള്ള വിനാശകാരിയായ കൊറോണ വൈറസിനെ ശുചിത്വത്തിലൂടെയാണ് നാം പ്രതിരോധിക്കുന്നത്. സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ കഴുകുന്നതിലൂടെ കാെറോണ വൈറസിന്റെ വ്യാപനം തടയാൻ സാധിക്കുന്നു.പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുന്നതും സമൂഹത്തിൽ നിന്ന് അകലം പാലിക്കുന്നതുമെല്ലാം സാമൂഹിക വ്യാപനം തടയുന്നതിനുള്ള മാർഗങ്ങളാണ്.
സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കുകയും ശുചിത്വം ശീലിക്കുകയും ചെയ്യുന്നതിലൂടെ ഈ പ്രതിസന്ധിഘട്ടത്തെ അതിജീവിക്കാനാകും. തിരക്ക് പിടിച്ച മനുഷ്യജീവിതത്തിൽ അപൂർവ്വമായി ലഭിക്കുന്നതാണ് കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങൾ.എന്നാൽ ഈ കോവിഡ് കാലത്ത് എല്ലാവരും വീട്ടിനുള്ളിലാണ്. കുടുംബ ബന്ധം കൂടുതൽ ദൃഢമാക്കാനും തിരക്ക് പിടിച്ച ജീവിതത്തിൽ കാണാതെ പോയ കൊച്ചു കൊച്ചു സന്തോഷങ്ങൾ ആസ്വദിക്കാനുമാണ് നാം ശ്രമിക്കേണ്ടത്

അമിത കെ
9 B കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 02/ 2022 >> രചനാവിഭാഗം - ലേഖനം