കടമ്പൂർ നോർത്ത് യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
ലോകവ്യാപകമായി വ്യാപിച്ചിരിക്കുന്ന ഒരു മഹാമാരിയായി മാറിക്കൊണ്ടിരിക്കുകയാണ് കൊറോണ വൈറസ് ..... ഇപ്പോഴുള്ള കാലഘട്ടത്തിൽ ഉപഭോഗവസ്തുക്കൾ ആശ്രയിച്ചു കഴിയുന്ന ജനങ്ങൾക്ക് എപ്പോഴും ഷോപ്പിംഗ് മാളുകളും സിനിമ തീയറ്ററുകളും ആശ്രയിക്കുന്നവർക്ക് പെട്ടെന്ന് ഒരു ദിവസം ഇതൊന്നും ഉൾകൊള്ളാൻ കഴിഞ്ഞെന്നു വരില്ല . പക്ഷേ ആ കാലഘട്ടവും അതിജീവിക്കാൻ ജനങ്ങൾ പഠിച്ചു . കാരണം അതിനോടും പൊരുത്തപ്പെടാൻ ഞങ്ങൾ പഠിച്ചു കഴിഞ്ഞു .പല രാജ്യങ്ങളും ആഡംബര ജീവിതം ആസ്വാദകരമാകുമ്പോൾ അവർക്ക് നേരിടേണ്ടി വന്നത് വലിയൊരു തിരിച്ചടിയാണ് . വിറങ്ങലിച്ചു നിൽക്കുന്ന മനുഷ്യന് മുന്നിൽ കാട്ടുതീ പടർന്ന് പിടിക്കുന്നത് പോലെയാണ് കൊറോണ വൈറസ് നമ്മളെ ഭീതിയിലാഴ്‌ത്തിയത് . ഇതിനെ നമ്മൾ ഒറ്റക്കെട്ടായി നേരിടണം .അതിന് നമുക്ക് ഓരോരുത്തർക്കും കഴിയണം .ഓരോ സ്ഥലങ്ങളിലും കണ്ണോടിക്കുമ്പോൾ അവിടത്തെ അവസ്ഥ പരിതാപകരമാണ് .ഒരിക്കലും ലോകത്തെ വീഴ്ത്തുവാൻ നമ്മൾ കോവിഡ് 19 നെ സമ്മതിക്കരുത് . പ്രളയം വന്ന് ഒറ്റക്കെട്ടായി നിന്ന പോലെ സാമൂഹിക അകലം പാലിച്ച് ബന്ധങ്ങൾ പുതുക്കി ജീവിതം തുടരുക .ബഹളങ്ങളും ആഘോഷങ്ങളും ഉണ്ടായിരുന്ന നാടുകൾ പോലും ആളൊഴിഞ്ഞ പൂര പറമ്പായി മാറിയിരിക്കുന്നു .... നേരിടാം ഒറ്റകെട്ടായി തുരത്താം കൊറോണയെ ........
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം