നമ്മൾ
മുഖം ചുവപ്പിച്ച് സൂര്യനും
നിറചിരിയോടെ വിടർന്ന പൂക്കളും
വായുവും വെള്ളവുമേകീ മരങ്ങളും പുഴകളും
ആനനമാം കിളിനാദങ്ങളും
വസന്തവും ശിശിരവും കടന്നു പോയീ
രൗദ്രഭാവത്തിൽ സൂര്യനെ കാൺമൂ നമ്മൾ
നിലച്ചു പോയീ പൂക്കളുടെ ചിരികളും
മലിനമാം പുഴകളും വറ്റി
കരിയുന്നൂ കുളിരേകും മരങ്ങളും
കിളിനാദങ്ങൾ ഓർമ്മയായ് മറഞ്ഞിടുന്നു
മർത്യാ! ഇത്രമേൽ സൗഖ്യങ്ങൾ നിനക്കായ് ഒരുക്കിയ
പ്രകൃതിയോടീ ദുർവൃത്തി എന്തിന് .....