കടമ്പൂർ ഈസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/കണ്ണി പൊട്ടിക്കാം ഓടിച്ചിടാം

Schoolwiki സംരംഭത്തിൽ നിന്ന്
കണ്ണി പൊട്ടിക്കാം ഓടിച്ചിടാം

പൊരുതുവാൻ സമയമായി ലോകരെ
പ്രതിരോധ മാർഗ്ഗത്തിലൂടെ
കണ്ണി പൊട്ടിച്ചു നമുക്കിനി ദുരന്തത്തിൻ
ചുറ്റുപാടിൽ നിന്നും മുക്തി നേടാം .

പിന്നീടാവാം വിരുന്നു സൽക്കാരങ്ങൾ
നമുക്കൊഴിവാക്കീടാം ഹസ്‌തദാനം
അല്പകാലം നമുക്ക് അകന്നിരിക്കാം
വരും കാലത്തിൽ അടുത്തിരിക്കാൻ.
 
പരിഹസിക്കേണ്ട നേരമല്ലിതെ
-ന്നോർക്കേണം സോദരരെ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനെയല്ല
സമൂഹമാണെന്നു ഓർക്കുക കൂട്ടരേ !

പാലിക്കേണം നിർദ്ദേശങ്ങൾ
മാനിക്കേണം അറിവുള്ളോരുടെ വാക്കുകൾ
നാളെ ശുഭ വാർത്ത കേൾക്കുവാനായി
ഒരു മനസ്സോടെ പ്രവർത്തിച്ചിടാം
ഒത്തൊരുമയോടെ ശ്രമിച്ചിടാം
 

സിയാ മെഹ്റിൻ കെ
5 എ കടമ്പൂർ ഈസ്റ്റ് യു .പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത