ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയും മനുഷ്യനും



ഓരോ മരവും മാനവർ തൻ
സ്വാർത്ഥതയ്‍ക്കായി പിഴുതെറിഞ്ഞ്
ഓരോ വനം ഇല്ലാതാകുമ്പോഴും
ഓർക്കൂ.. മനുഷ്യാ നീ വല്ലപ്പോഴും
എന്തു നീ നേടുന്നീ ചെയ്‍തികളാൽ
ചെടികൾ, മരങ്ങൾ, പുഴകൾ, മലകൾക്ക് നീ
മേൽക്കോയ്‍മ സ്‍ഥാപിച്ചു നീങ്ങിടുമ്പോൾ
മാനവരാശിക്കു ഭീഷണിയാകും
ദുരിതങ്ങളിലേക്കു വഴിതുറക്കും
മിയിൽ സർവചരാചരങ്ങൾക്കായി
ദൈവം ഒരുക്കിയൊരീ സ്വർഗ ഗേഹത്തെ
പരിപാലിക്കയല്ലയോ നമ്മുടെ കർത്തവ്യം.
എന്തേ നീ മറന്നീടുന്നു മാനവാ ?
വനഭൂമി വെട്ടി നീ മാളിക പണിയും
മലകൾ നിരത്തി നടപ്പാതയാക്കും
'പുരോഗമനം' എന്നു നീയതിന്ന് പേരു നൽകും
ഓരോ മരവും നിന്റെ ജീവശ്വാസം
ഒരു നല്ല ഇന്ന് നിനക്കു വേണ്ടേ?
ഒരു നല്ല നാളെ അവർക്ക് വേണ്ടേ?
വരൂ നമുക്കൊന്നിച്ചു കൈകൾകോർക്കാം
വരവേൽക്കാം മരം ഒരു വരമെന്ന യാഥാർത്യത്തെ
ഒന്നായുൾക്കൊണ്ട് പ്രകൃതിയോടാർദ്രമായ് ഒരുമിച്ചിടാം.

                                                                                                                

 

ഏഞ്ജൽ മേരി
ഒൻപത്-ബി. ഔവർ ലേഡീ ഓഫ് ഫാത്തിമ ജി എച്ച്.എസ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത