ശാന്തസുന്ദരമീ ഭൂമിയെ
സംരക്ഷിക്ക നാം ഏവരുമൊന്നായ്.
പച്ചപ്പുമീ മനോഹാരിതയും
നിലനിർത്തിടേണം നാം എന്നുമെന്നും
പക്ഷികൾ തൻ കൂജനാരവവും
നദികൾ തൻ കളകളാരവവും
പൂക്കളും, പഴങ്ങളും, കായ്‍കനിയും
പ്രകൃതി തൻ നൽ വരദാനങ്ങളും
സംരക്ഷിക്കേണം നാം എന്നുമെന്നും
വാഴ്‍ത്തുക ധരണിയെ എക്കാലവും
ശുചിത്വ ശീലങ്ങൾ നാം പാലിക്കേണം.
ഇമ്മട്ടിലെല്ലാം പുലരുന്ന മാനവർ
നാടിനും നാട്ടാർക്കും യശസ്സുയർത്തും.