ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

ബഷീർ ദിനാചരണം

പ്രശസ്ത കേരളത്തിൻ്റെ മഹാ എഴുത്തുകാരനായിരുന്ന ബേപ്പൂർ സുൽത്താൻ എന്ന നാമകരണത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ വിട പറഞ്ഞിട്ട് 30 വർഷം പൂർത്തിയായി. അദ്ദേഹത്തോടുള്ള ആദരസൂചകമായി ബഷീർ ദിനാചരണം സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരൻ ശ്രീ. ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ മമ്മു മാസ്റ്റർ അധ്യക്ഷത വഹിച്ചു. അസീസ് മാസ്റ്റർ, റഷീദ് മാസ്റ്റർ ആശംസ അറിയിച്ചുകൊണ്ട് സംസാരിച്ചു. ശേഷം കുട്ടികൾക്കും അദ്ധ്യാപകർക്കും എഴുത്തുക്കാരനുമായി സംവദിക്കാനും അവസരം ലഭിച്ചു.കുട്ടികളുടെ പൂർണ പങ്കാളിത്തം ഇതിൽ ഉണ്ടായിരുന്നു.ബഷീറിന്റെ കഥാപാത്ര ആവിഷ്കരവും കവിതാലാപനവും വേദിയിൽ അരങ്ങേറി. വായനാ മാസചാരണത്തിന്റെ ഭാഗമായി 10 F ക്ലാസ്സിലെ കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക് 50 പുസ്തകങ്ങൾ നൽകി കൊണ്ട് മാതൃകയായി. ശേഷം മലയാളം വിഭാഗം അധ്യാപിക വിൻഷി നന്ദി പറഞ്ഞു കൊണ്ട് പരിപാടിക്ക് പരിസമാപ്തി കുറിച്ചു


വിദ്യാരംഗം കലസാഹിത്യവേദി ഉത്ഘാടനവും സാഹിത്യ പ്രതിഭാസംഗമവും

ഐ യു എച്ച് എസ് എസ് പറപ്പൂരിലെ സാഹിത്യ പ്രതിഭകളായ കുട്ടികളെയും പൂർവ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി കൊണ്ട് സാഹിത്യ പ്രതിഭാ സംഗമം ജൂലൈ 6:ന് സ്കൂളിൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പ്രശസ്ത കവിയും പ്രാസംഗികനൻ ശ്രീ. ശ്രീജിത്ത് അരിയല്ലൂർ വിദ്യാരംഗം സാഹിത്യ വേദി ഉദ്ഘാടനം നിർവഹിച്ചു. മലയാളം മേധാവി ശരീഫ്മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രധാന അദ്ധ്യാപകൻ മമ്മു മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ആയിട്ടുള്ള പ്രതിഭകളായ ഡോ. എം ഡി മനോജ്, ശശിധരൻ ക്ലാരി, രാജമോഹൻ, സി കെ അഹമ്മദ് കുട്ടി മാസ്റ്റർ, സജ്‌ന കോട്ടക്കൽ, സനൂബിയ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വായന മരിച്ചിട്ടില്ല എന്ന വിഷയത്തെ ആസ്പദമാക്കി നാടകാവതരണവും വിശിഷ്ടാതിഥികളുമായി വിദ്യാർത്ഥികൾക്ക് സംവദിക്കാനുള്ള അവസരവും ലഭിച്ചു.

വായനാദിനം

കേരള ഗ്രന്ഥശാലാ സംഘത്തിൻ്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന 3/5 നാരായണ പണിക്കർ എന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. അദ്ദേഹത്തിന്റെ സ്മരണാർത്ഥം വായനാദിനാഘോഷം സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരൻ ശ്രീ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ മമ്മു മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ മൊയ്തീൻകുട്ടി എന്ന കുഞ്ഞു, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ അഷ്റഫ് മാസ്റ്റർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. മലയാളം വിഭാഗം മേധാവി ശരീഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു. വായനാദിന പ്രതിജ്ഞ, നൃത്താവിഷ്കാരം, കഥാപാത്രവിഷ്കാരം, പത്ര വായന തുടങ്ങിയ പരിപാടികൾ പ്രത്യേകം വിളിച്ചുചേർത്ത അസംബ്ലിയിൽ വെച്ചായിരുന്നു സംഘടിപ്പിച്ചത്. തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് മുഖ്യ അതിഥി എഴുത്തുകാരൻ പി സുരേന്ദ്രൻ അവകളുമായി അഭിമുഖം സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ കവിതാലാപനവും, കലാപരിപാടികളും വേദിയിൽ അരങ്ങേറി. കഥാപാത്രങ്ങളുമായി സംവദിക്കാനുള്ള അവസരവും വിദ്യാർത്ഥികൾക്ക് ലഭിച്ചു. വായന മാസാചരണ പരിപാടികളുടെ ഭാഗമായി പത്രവാർത്ത പ്രശ്നോത്തരിക്ക് തുടക്കമിട്ടു.

ഐയു ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ആട്ടീരിപ്പാടത്ത് വിരിയിച്ച സൂര്യകാന്തിപ്പൂക്കൾ

കൊയൊഴിഞ്ഞ ആട്ടീരിപ്പാടത്തി ന് ഇനി സുര്യകാന്തിച്ചന്തം. പാടം നിറയെ സൂര്യകാന്തിപ്പൂക്കൾ വിരി യിച്ച് വിദ്യാർഥികൾ. പറപ്പൂർ ഐയു ഹയർ സെക്കൻഡറി സ്തു ളിലെ കാർഷിക ക്ലബ് അംഗങ്ങ

ളായ 248 പേരുടെ പ്രയത്നമാണ് സൂര്യകാന്തി വിരിയിച്ചത്. പൂക്ക ൾക്കൊപ്പം വെണ്ട, ചെരങ്ങ, വത്തക്ക, വെള്ളരി, പയർ, കുമ്പ ളം തുടങ്ങിയ പച്ചക്കറികളും നട്ടി ട്ടുണ്ട്. മാനേജർ മൊയ്തീൻകുട്ടി, പ്രഥമ അധ്യാപകൻ എ മമ്മു, പി ടിഎ പ്രസിഡൻ്റ് സി ടി സലീം, കാ

ർഷിക ക്ലബ് കൺവീനർ ടി പി മു ഹമ്മദ്‌കുട്ടി, ഷാഹുൽ ഹമീദ്, എസ്എംസി ചെയർമാൻ ടി ഹംസ എന്നിവർക്കൊപ്പം ക്ലബ് അംഗങ്ങളും അധ്യാപകരും പി ടിഎ ഭാരവാഹികളും കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

പറപ്പൂർ ഐ.യു.എച്ച്.എസ്.എസിൽ 'ഞാറും ചോറും' പദ്ധതി

പറപ്പൂർ നെൽകൃഷിയുടെ പാഠ വുമായി പറപ്പൂർ ഐ.യു. ഹയർ സെക്കൻഡറി സ്‌കൂളിലെ കാർ ഷിക ക്ലബ്ബ് നടപ്പാക്കുന്ന 'ഞാറും ചോറും' പദ്ധതി തുടങ്ങി.

നടീൽ ഉത്സവം പി. ഉബൈ ദുള്ള എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പാളത്തൊപ്പി വെച്ച് പര -മ്പരാഗത വേഷത്തിൽ കുട്ടികൾ പാട്ടുപാടി ഞാറുനട്ടു. കന്നുകാ ലികളെ ഉപയോഗിച്ച് നിലമൊ രുക്കുന്നതിൻെറ പ്രദർശനവുമു ണ്ടായിരുന്നു. കപ്പയും ചമ്മന്തി യും കട്ടൻചായയുമായിരുന്നു ഭക്ഷണം.

കോട്ടയ്ക്കൽ കുഴിപ്പുറം ആട്ടീരി പ്പാടത്ത് നാലേക്കറിലാണ് കൃഷി യിറക്കുന്നത്. വീരഭദ്രൻ നേ

തൃത്വത്തിലുള്ള കർഷകരുടെ സഹകരണം കൃഷിക്കുണ്ട്. പദ്ധ തിക്ക് പേര് നിർദേശിച്ച ഫാ ത്തിമ ഷിഫയെ അഭിനന്ദിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറു മാരായ വി. സലിമ, കടമ്പോട്ട് മൂസ ഹാജി, ഡെപ്യൂട്ടി കളക്ടർ അൻവർ സാദത്ത്, കബീർ, ടി. സുലൈമാൻ, ടി മൊയ്തീൻകുട്ടി, മരക്കാരുട്ടി ഹാജി, പ്രിൻസിപ്പൽ ടി. അബ്ദുൽ റഷീദ്, പ്രഥമാധ്യാപ കൻ എ. മമ്മു, സി.ടി. സലീം തുട ങ്ങിയവർ പങ്കെടുത്തു.

* പറപ്പൂർ ഐ.യു. ഹയർസെ ക്കൻഡറി സ്‌കൂളിലെ കാർഷിക ക ബ്ബ് നടപ്പാക്കുന്ന 'ഞാറും ചോറും' പദ്ധതി പി. ഉബൈദുള്ള എം .എൽ.എ. ഉദ്ഘാടനം ചെയ്യുന്നു