നല്ലൊരു നാളേക്കായി
പ്രകൃതിയെ നല്ല ശുചിത്വത്തോടെ പരിചരിക്കണ്ട നമ്മൾ അതിനെ നോവിപ്പിക്കുന്നു. പ്രകൃതിയുടെ ദാനമായ മരങ്ങൾ വെട്ടി നശിപ്പിച്ച് അവിടെ കെട്ടിടങ്ങളും റോഡുകളും പാലങ്ങളും നിർമ്മിക്കുന്നു.
അത് പോലെ പുഴകളിലും നദികളിലും മാലിന്യങ്ങൾ കൊണ്ടിട്ട് മലിനമാക്കുന്നു. ഇൗ കാലഘട്ടത്തിലെ ആളുകൾക്ക് പ്രകൃതിയെ സംരക്ഷിക്കാൻ സമയം കിട്ടാറില്ല.
എല്ലാവരും ഇന്റർനെറ്റ് ന് അടിമകളാണ്. വരും കാലങ്ങളിൽ പ്രകൃതിയെ സംരക്ഷിചില്ലെങ്കിൽ വരാനിരിക്കുന്ന തലമുറയ്ക്ക് അത് വല്ലാതെ ബാധിക്കും.
ഫ്ലാറ്റുകളിലെ ജീവിതം മനുഷ്യനെ പ്രകൃതിയിൽ നിന്ന് അകറ്റുന്നു . പുതിയ കാലത്ത് മനുഷ്യന് വേരുകൾ നഷ്ടപ്പെടുന്നു . മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം കുറയുന്നു.
ഇനി വരുന്ന തലമുറ ഒരു കുറവും വാരാതെ ജീവിക്കണമെങ്കിൽ ഇൗ സമയത്ത് നമ്മൾ ഒന്ന് ചേർന്ന് പ്രവർത്തിക്കണം. നമ്മൾ പ്രകൃതിയോട് ചെയ്ത ക്രൂരതയ്ക്ക് കണക്കില്ല. അതിനൊക്കെ ഉള്ള തിരിച്ചടിയായിട്ടാണ് കൊറോണ എന്ന മഹാമാരി പിടിപ്പെട്ടിരിക്കുന്നത്.
രോഗപ്രതിരോധം
ഒരു വ്യക്തിയുടെ രോഗപ്രതിരോധശേഷി എന്ന് പറഞ്ഞാൽ ഒരു ഏജന്റിനെതിരെ ശക്തിപ്പെടുത്തുന്ന പ്രക്രിയയാണ്.
ഇൗ സിസ്റ്റം ശരീരത്തിന്റെ വിദേശമായ തന്മാത്രകളുമായി സമ്പർക്കം പുലർത്തുമ്പോൾ അത് സ്വയം രോഗപ്രതിരോധ പ്രതികരണത്തെ ആസൂത്രണം ചെയ്യും . കൂടാതെ രോഗപ്രതിരോധ മെമ്മറി കാരണം തുടർന്നുള്ള ഏറ്റുമുട്ടലിനോട് വേഗത്തിൽ പ്രതികരിക്കാനുള്ള കഴിവും ഇത് വികസിപ്പിക്കും. അഡാപ്‌റ്റിവ് രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനമാണിത്. ഒരു മൃഗത്തെ നിയന്ത്രിത രീതിയിൽ പ്രതിരോധശേഷിയിലൂടെ അതിന്റെ ശരീരത്തിന് സ്വയം പരിരക്ഷിക്കാൻ പഠിക്കാൻ കഴിയും.
ഇതിനെ സജീവ രോഗപ്രതിരോധം എന്ന് പറയുന്നു.
രോഗപ്രതിരോധം കുട്ടികളിൽ ഉള്ള മാരകമായ രോഗങ്ങളെ തുടച്ച് നീക്കുന്നു.
വീടും പരിസരവും വൃത്തിയായിട്ടില്ലെങ്കിൽ പലതരത്തിലുള്ള രോഗങ്ങൾ പിടിപെടാവുന്നതാണ് .
രോഗപ്രതിരോധ മരുന്നുകളുടെ ഉപയോഗത്തിലൂടെ ചില അണുബാധകളും രോഗങ്ങളും അമേരിക്കയിലും ലോകമെമ്പാടും ഇല്ലാതാക്കി. ഒരു ഉദാഹരണം പോളിയോ ആണ്. 1979 ൽ യു എ യിൽ പോളിയോ ഇല്ലാതാക്കി. പക്ഷേ മറ്റു സ്ഥലങ്ങളിൽ അത് ഇപ്പോഴും കാണപ്പെടുന്നു.
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|