എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/Covid-19

Schoolwiki സംരംഭത്തിൽ നിന്ന്
Covid - 19
2019 അവസാന മാസത്തിൽ ചൈനയിൽ വുഹാൻ മാർക്കറ്റിൽ ഒരു വൈറസ് രൂപപെട്ടു ഏകദേശം  4000 ത്തോളം  ആളുകൾ മരിക്കുകയും ലക്ഷ കണക്കിന് രോഗ ബാധിതർ ഉണ്ടാവുകയും ചെയ്തു.  അവരിൽ നിന്നും ഇത് മറ്റുള്ളവരിലേക്കും മറ്റു രാജ്യങ്ങളി ലേക്കും പകർന്നു ഒരു മഹാമാരി ആയി രൂപപെട്ടു. ഈ വൈറസിനെ ആരോഗ്യ സംഘടനCovid-19 എന്ന പേര് നൽകി  ഇത് മനുഷ്യരിൽ നിന്ന് മനുഷ്യനിലേക്ക്  അതിവേഗം പടർന്നു പിടിക്കുകയും ഭൂമിയിലെ  ജീവ ജാലങ്ങളെ മുഴുവൻ നശിപ്പിക്കതക്ക  രീതിയിൽ വിനാശം വിതച്ചു കൊണ്ടിരിക്കുകയാണ്. ആരോഗ്യ മേഖലയിൽ വൻ പുരോഗതി ഉണ്ട് എന്ന് പറയുന്ന വൻ കിടരാഷ്ട്രങ്ങൾ പോലും ഇതിന് മുമ്പിൽ പേടിച്ചു നിൽക്കുന്ന അവസ്ഥ ആണ്  നാം  ഇന്ന് കാണുന്നത്.  പക്ഷെ ലോക ആരോഗ്യ സംഘടനയുടെ നിർദേശം അനുസരിച്ചു  പ്രവർത്തിക്കുന്ന രാജ്യങ്ങളിൽ  ഈ രോഗ വ്യാപനം നിയന്ത്രിക്കാൻ അല്പം എങ്കിലും സാധിക്കുന്നുണ്ട്.  അതിന് ഉദാഹരണമാണ്  നമ്മുടെ ഈ കൊച്ചു കേരളം.  കേരളം  ലോകത്തിനു തന്നെ  മാതൃക ആയി നില്കുന്നു.  Brake the chain എന്ന  ആശയം  നടപ്പാക്കുന്നതിന്  വേണ്ടി നമ്മൾ സാമൂഹിക അകലം പാലിച്ചു പൊതു വാഹനങ്ങൾ നിർത്തി പൊതു ഇടങ്ങളിൽ എല്ലാം hand wash സൗകര്യങ്ങളും  നമ്മൾ ഒരുക്കി.  എവിടെയും  അഞ്ചു പേരിൽ കൂടുതൽ ആളുകൾ കൂടുന്ന എല്ലാ സംവിധാനവും  നിർത്തിവച്ചു .   ആരോഗ്യ പ്രവർത്തകരും  പോലീസും  എല്ലാ  സർക്കാർ സംവിധാനങ്ങളും  മുഖ്യമന്ത്രിയുടെയും  ആരോഗ്യ മന്ത്രിയുടെയും  കീഴിൽ സർക്കാർ നിർദേശം അനുസരിച്ചു  ഇതിന് വേണ്ടി 24 മണിക്കൂർ പ്രവർത്തിക്കുന്നു  അതിനാൽ രോഗമുള്ളവരെ  isolate ചെയ്യുവാനും   അവരുമായി   ബന്ധ പെട്ടവരെ  നിരീക്ഷണത്തിൽ ആക്കാനും  വളരെ എളുപ്പം സാധിച്ചു.  ഇതിനാൽ  നമുക്ക് രോഗ വ്യാപനവും  മരണ നിരക്കും  കുറഞ്ഞു .  ഇപ്പോൾ രോഗം ഉള്ളവരെക്കാൾ രോഗ മുക്തരാണ്  നമ്മുടെ സംസ്ഥാനത്തുള്ളത് .  ഇത് ലോക ശ്രദ്ധ നേടി തന്നു. നമ്മുടെ നാട് ഇതിനെ അതിജീവിക്കുക തന്നെ ചെയ്യും .
നവീന ടി
5 A പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം