എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/നല്ലതു പറഞ്ഞാൽ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലതുപറഞ്ഞാൽ

ഒരു ഗ്രാമത്തിൽ ഒരു പുഴക്കരയിലായി ഒരു കൊച്ചു വീടുണ്ടായിരുന്നു. അച്ഛനും അമ്മയും രണ്ടു മക്കളുമായിരുന്നു അവിടെ താമസിച്ചിരുന്നത്. മക്കളുടെ പേര് മനു എന്നും വിനു എന്നുമായിരുന്നു. അമ്മ അവർക്ക് ശുചിത്വത്തെ കുറിച്ച് എപ്പോഴും പറഞ്ഞു മനസിലാക്കി കൊടുക്കുമായിരുന്നു. ഇളയവനായ വിനു അനുസരണ ഉള്ളവനാണെങ്കിലും ശുചിത്വത്തിന്റെ കാര്യത്തിൽ അവൻ പിന്നിലായിരുന്നു.

ഒരു ദിവസം അച്ഛനും അമ്മയും മനുവിനെയും വിനുവിനെയും വീട്ടിലാക്കി സാധനങ്ങൾ വാങ്ങാൻ ചന്തയിൽ പോയി. വികൃതി കളിക്കരുതേന്നും നല്ല കുട്ടികളായിഎപ്പോളും വൃത്തിയോടെ ഇരിക്കണമെന്നും അമ്മ പ്രത്യേകം ഓർമിപ്പിച്ചിരുന്നു. എന്നാൽ അമ്മ പോയ ഉടനെ അവർ കളിക്കാൻ തുടങ്ങി. അവർ കളിച്ചു കൊണ്ടിരിക്കുമ്പോൾ മുറ്റത്തെ പേരമരത്തിൽ നിന്നും പഴുത്ത പേരക്ക താഴെ വീഴുന്നത് കണ്ടപ്പോൾ വിനു അതെടുത്തു കഴിക്കാൻ നോക്കിയതും മനു അമ്മ പറഞ്ഞ ശുചിത്വത്തെ കുറിച്ച് അവനെ ഓർമിപ്പിച്ചു.എന്നിട്ടവൻ തല്ലി പറിക്കാൻ വടി എടുക്കാൻ പോയി. ഈ സമയം വിനു അതൊന്നും കാര്യമാക്കാതെ കഴുകുകപോലും ചെയ്യാതെ പേരക്ക മുഴുവനായി കഴിച്ചു. വടിയുമായ് വന്ന മനു തല്ലി പറിച് വൃത്തിയാക്കി കഴിക്കാൻ തുടങ്ങി.

കുറച്ചു സമയം കഴിഞ്ഞപ്പോൾ ചന്തയിൽ നിന്നും അച്ഛനും അമ്മയും തിരിച്ചെത്തി. വന്നയുടനെ അമ്മയോട് മനു കാര്യങ്ങൾ പറഞ്ഞു. പിറ്റേദിവസം വിനുവിന് നല്ല പനിയും ജലദോഷവും അനുഭവപ്പെട്ടു.ഉടനെ അച്ഛനും അമ്മയും ചേർന്നു ആശുപത്രിയിൽ കൊണ്ട് പോയി. അവിടെ വെച്ചു ശ്വാസതടസം കൂടിയതിനെ തുടർന്നു അവനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വിനുവിന്റെ ഭക്ഷണത്തെ കുറിചെല്ലാം ഡോക്ടർ അന്വേഷിച്ചപ്പോഴാണ് പേരക്ക കഴിച്ച വിവരം അമ്മ പറയുന്നത്. 'നിപ്പ' പടർന്നു പിടിക്കുന്ന സമയമായതിനാൽ അവർ വിനുവിനെ വിവിധ പരിശോധനകൾക്ക് വിദേയമാക്കി.എന്നാൽ ആ പേരക്ക വവ്വാൽ കഴിച്ചതിനാൽ വിനുവിനും നിപ്പ പിടിപ്പെട്ടു. പെട്ടന്ന് ആശുപത്രിയിൽ എത്തിച്ചു ചികിത്സ കൊടുക്കാൻ പറ്റിയത്കൊണ്ട് വിനുവിന്റെ ജീവൻ രക്ഷിക്കാനായെന്നു ഡോക്ടർ അച്ഛനോടും അമ്മയോടും പറഞ്ഞു.

അതിനുശേഷം വിനുവിന് ശുചിത്വത്തെ പറ്റിയും അമ്മ പറയുന്നതിനെ പറ്റിയും മനസിലായ വിനു "ഇനി മുതൽ ഞാൻ വൃത്തിയുള്ള ഭക്ഷണങ്ങൾ മാത്രമേ കഴിക്കൂ എന്നും കൈകൾ എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കുമെന്നും" പറഞ്ഞു.

തന്മയ.ആർ
6 E പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ