എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/അവസാന താക്കീത്

Schoolwiki സംരംഭത്തിൽ നിന്ന്
അവസാനതാക്കീത്..

...... ഞാൻ സകല ചരാചരങ്ങൽക്കും അധിപനായ സ്രഷ്ട്ടാവ്.

ഹേ മനുഷ്യ..... എനിക്ക് നിന്നോടാണ് പറയാനുള്ളത് ഞാൻ ഈ ഭൂമി സൃഷ്ടിച്ചത് എല്ലാ ജീവജാലങ്ങളും സ്നേഹത്തോടെയും സന്തോഷത്തോടെയും വസിക്കാൻ വേണ്ടി ആയിരുന്നു ആദി കാലങ്ങളിൽ പക്ഷി മൃഗാദികളുടെ ഒപ്പം അവരിൽ ഒരാളായി സന്തോഷത്തോടെയും ഒത്തൊരുമയോടെയും ജീവിച്ചു. പിന്നെ പിന്നെ സ്വാർത്ഥചിന്ത കളിലേക്കു പോയ മനുഷ്യ നീ പക്ഷി മൃഗാദികളെ കൊന്നു തിന്നാൻ തുടങ്ങി. കാലം കഴിയുംതോറും മനുഷ്യ നീ മാറി കൊണ്ടേയിരുന്നു. ഞാൻ ആഗ്രഹിച്ചപോലെ സകല ചരാചരങളും ഒത്തൊരുമിച്ചു അധിക കാലം ജീവിച്ചില്ല. നിന്റെ സ്വാർത്ഥതാൽപ്പര്യങ്ങൾക്കുവേണ്ടി നീ കാടുകളിൽ നിന്ന് മറ്റു ജീവജാലങ്ങളേ ആട്ടി ഓടിക്കാൻ തുടങ്ങി. കാടുകൾ വെട്ടി നശിപ്പിച്ചു വലിയ വീടുകൾ വെച്ച് സ്വാർത്ഥ ചിന്തയോടെ ജീവിക്കാൻ തുടങ്ങി. നീ ഒരുപാട് കണ്ടുപിടുത്തങൾ നടത്തി. അതു കണ്ടപ്പോൾ ഞാൻ വളരെ അധികം സന്തോഷിച്ചു. എന്നാൽ നീ കണ്ടു പിടിച്ചതിൽ നിനക്ക് തന്നെ വിനയായ ഒന്നുണ്ട് പണം. നീ പണത്തിനു പിന്നാലെ ഓടാൻ തുടങ്ങിയപ്പോൾ നീ നിന്നെ തന്നെ മറക്കാൻ തുടങ്ങി. നിന്റെ നാശത്തിന് അവിടെ തുടക്കം കുറച്ചു. പരസ്പരം തിരിച്ചറിയാൻ ഉള്ള കഴിവ് നിനക്ക് നഷ്ടപെട്ടു തുടങ്ങി. സ്വതന്ത്രമായി നടക്കേണ്ട ജീവജാലങ്ങളെ നീ കൊന്നു തിന്നാനും കൂട്ടിൽ അടക്കാനും തുടങ്ങി. പണത്തിനുവേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത നീ പ്രകൃതിയെ നശിപ്പിക്കാൻ തുടങ്ങി. ശുദ്ധമായ ജലാശയങ്ങൾ നീ നശിപ്പിച്ചു. ഫാക്ടറികളിൽ നിന്ന് മലിന ജലം പുഴകളിലേക്കു നീ ഒഴിക്കി വിട്ടു. എന്തിനേറെ പറയുന്നു പിഞ്ചു കുഞ്ഞുങളെ വരെ നിനക്ക് തിരിച്ചറിയാൻ പറ്റാതായി. സമ്പന്നതയുടെ മൂർദ്ധന്യാവസ്ഥയിൽ നിന്റെ കണ്ണുകൾ മഞ്ഞളിച്ചു തുടങ്ങി. ഞാൻ സൃഷ്ടിച്ചതിൽ എനിക്ക് ഒരിക്കലും മനസിലാക്കാൻ പറ്റാതെ പോയ ഒന്നാണ് മനുഷ്യ നീ. അങ്ങനെയിരിക്കെ ഞാൻ നിന്നെ ഒത്തൊരുമിപ്പിക്കാൻ ഒരു പരീക്ഷണം നടത്താൻ തീരുമാനിച്ചു. അങ്ങനെ ലോകത്തിന്റെ പലയിടത്തും സുനാമിയും പ്രളയവും അഴിച്ചു വിട്ടു. അപ്പോൾ നിങ്ങൾ എല്ലാരും ഒരുമിച്ച് നിന്ന് സഹായിക്കുന്നതും സ്നേഹിക്കുന്നതും കണ്ടപ്പോൾ ഞാൻ സുനാമിയും പ്രളയവും ശമിപ്പിച്ചു. എന്നാൽ കുറച്ചു നാളുകൾക്കു ശേഷം നീ വീണ്ടും പഴയതു പോലെ ആയി. പരസ്പരം എന്തും ചെയ്യാൻ മടിയില്ലാത്തവരായി മാറി. അതു കണ്ടപ്പോൾ ഞാൻ വീണ്ടും ഒന്നുകൂടി പരീക്ഷിക്കുവാൻ തീരുമാനിച്ചു. അങ്ങനെ ഞാൻ വീണ്ടും ചിലയിടത്തു പ്രളയവും ചിലയിടത്തു കാട്ടുതീയും ആയി ഞാൻ അവതരിച്ചു. പിന്നെയും നിങ്ങൾ ഒത്തൊരുമിച്ചു. എന്നാൽ കുറച്ചു നാളുകൾക്കു ശേഷം സ്നേഹവും ഒത്തൊരുമയും കാണിച്ചു നിങ്ങൾ എന്നെ മണ്ടനാക്കി. വീണ്ടും നിപ, ഡെങ്കി, പ്ലേഗ്, കുരങ്ങ്പനി തുടങ്ങി പലപല പകർച്ചവ്യാധിയുടെ രൂപത്തിലും നിങ്ങളെ പരീക്ഷിച്ചു എന്നിട്ടും നിങ്ങൾ നന്നാവുന്നില്ല. അതുകൊണ്ട് അവസാനമായി ഞാൻ ഒരു തീരുമാനം എടുക്കുകയാണ്. ഒരു കുഞ്ഞൻ വൈറസിനെ ഞാൻ നിങ്ങളുടെ ഇടയിലേക്ക് തുറന്നു വിടുകയാണ്. ഇതിന്റെ മുന്നോടിയായിട്ടായി രുന്നു ഞാൻ പക്ഷി പനി പടർത്തിയത് അതിനെ പ്രശ്നമില്ലാത്ത രീതിയിൽ നിങ്ങൾ അതിജീവിച്ചു. അതുകൊണ്ട് ഒന്നും നിങ്ങൾ പഠിച്ചില്ല.

ഇനി നിങ്ങൾ കോവിഡ'19 എന്ന് ഓമനപേരിട്ടു വിളിക്കുന്ന നോവൽ കൊറോണ വൈറസിനെ നിങ്ങളുടെ ഇടയിലേക്ക് ഞാൻ പറഞ്ഞയക്കുക ആണ്. അതിന് ആദ്യമായി അതിബുദ്ധിമാൻമാരയ മനുഷ്യർ താമസിക്കുന്ന, സകല ജീവജാലങ്ങളെയും കൊന്നുതിന്നാൻ മടിയില്ലാത്ത ചൈനയിൽ നിന്നു തുടങ്ങണമെന്ന് ഞാൻ തീരുമാനിച്ചു. അതിനു ഏറ്റവും നല്ലത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്തിലേ അറവു ശാലകൾ തന്നെ. അങ്ങനെ കുഞ്ഞൻ വൈറസ് അവിടെ നിന്നും പ്രവർത്തനം തുടങ്ങി ദിവസങൾ കൊണ്ടു തന്നെ ലോകം മുഴുവൻ പടർന്നു പിടിച്ചു. പരസ്പരം സ്നേഹിക്കാൻ അറിയാത്ത മനുഷ്യർ ഒരുമയോടെ അതിനെ ചെറുക്കാൻ തുടങ്ങി. കൂട്ടിൽ അകപെട്ട പക്ഷിമൃഗങൾ എല്ലാം സ്വതന്ത്രരായി നടക്കാൻ തുടങ്ങിയിരിക്കുന്നു. എന്നാൽ ഈ ലോകം തന്റെ കാലടിയിൽ ആണെന്ന് അഹങ്കരിച്ചുനടന്ന മനുഷ്യർ കൂട്ടിൽ അകപെട്ടിരിക്കുന്നു. ഒരു നേരത്തെ വിശപ്പിനു വേണ്ടി അന്നം എടുത്തവനെ തല്ലി കൊന്ന മനുഷ്യാ നീ ഇപ്പോൾ ഒരു നേരത്തെ അന്നത്തിനു വേണ്ടി നീ മറ്റുള്ളവരുടെ മുൻപിൽ കൈകൾ നീട്ടേണ്ടി വന്നില്ലേ. എന്നെ പരീക്ഷിച്ചാൽ ഇതിലും വലുത് നീ അനുഭവി ക്കേണ്ടി വരും. അതുകൊണ്ട് മനുഷ്യാ.. ഇനി പ്രക്രതി ചൂഷണം ഇല്ലാത്ത, അന്തരീക്ഷമലിനീകരണം ഇല്ലാത്ത അമ്മ പെങ്ങമാരെ തിരിച്ചറിയുന്ന, കുഞ്ഞു മക്കളെ പീഡിപ്പിച്ചു കൊല്ലാത്ത, പരസ്പരം സ്നേഹവും സഹകരണവും ഉള്ള ഒരു ജനതയായി നീ മാറുക.

കൊറോണ ഭൂമിയിൽ വന്നപ്പോൾ തന്നെ എല്ലാവരും അതിജീവനത്തിന് വേണ്ടി ഒരുമിച്ചു ജാതിയില്ല, മതമില്ല, പണമില്ല, പരിഷ്കാരമില്ല, അഹങ്കാരം ഒട്ടുമില്ല. നിങ്ങൾ എല്ലാരും ഒരുമിച്ചു നിക്കുന്നത് കാണുമ്പോൾ കോവിഡ്-19എന്ന് നിങ്ങൾ ഓമന പേരിട്ടു വിളിക്കുന്ന നോവൽ കൊറോണയെ തിരികെ വിളിക്കാനുള്ള ഒരുക്കങ്ങൾ ഞാൻ തുടങ്ങാൻ പോകുകയാണ്. അതുകൊണ്ട് ഇവിടെയും നിങ്ങൾ എന്നെ ഒരു വിഡ്ഢിയാക്കി വീണ്ടും പഴയതു പോലെ മാറിയാൽ ഞാൻ ക്ഷമിച്ചു എന്ന് വരില്ല. അതുകൊണ്ട് മനുഷ്യാ നീ നിന്റെ എല്ലാ അഹങ്കാരവും മാറ്റി വെച്ച് ഒത്തൊരുമയോടും സ്നേഹതോടും സഹകരണതോടും കൂടി ജീവിക്കാൻ ശ്രമിക്കുക ഇനി നിനക്ക് ഒരവസരം കൂടി ഞാൻ തന്നു എന്ന് വരില്ല. അതുകൊണ്ട് മാനവ നീ നന്നാവുക. ഇത് എന്റെ അവസാന താക്കീതാണ്......

ഗൗരിപാർവണ
6 E പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ