എ യു പി എസ് പള്ളത്തട്ക ಎ ಯು ಪಿ ಎಸ್ ಪಳ್ಳತ್ತಡ್ಕ/അക്ഷരവൃക്ഷം/ Paristhidhi

Schoolwiki സംരംഭത്തിൽ നിന്ന്
Paristhidhi
നമുക്ക് ചുറ്റുമുള്ള പ്രകൃതി ലോകമാണ് പരിസ്ഥിതി. ആരോഗ്യകരവും സമാധാനപരവുമായ ജീവിതം നയിക്കാൻ ഈ പരിസ്ഥിതിയെ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. എന്നിരുന്നാലും പരിസ്ഥിതി മലിനീകരണം ഭൂമിയുടെ ഏറ്റവും വലിയ ഭിഷണിയായി മാറിയിരിക്കുന്നു. ഇതിന് കാരണം നാം ഓരോരുത്തരും തന്നെയാണ്. പ്ലാസ്റ്റിക്കുകൾ ഉപയോഗിച്ച് വലിച്ചെറിയുകയും അതുപോലെതന്നെ വ്യവസായങ്ങളിൽ നിന്നും പുറന്തള്ളുന്ന പുകയും മലിനജലവും പരിസ്ഥിതിയുടെ നാശത്തിനു കാരണമാകുന്നു. പരിസ്ഥിതി മലിനീകരണം നമ്മുടെ ജീവിത അന്തരീക്ഷത്തെ നശിപ്പിക്കുകയും ചെയ്യുന്നു.

ഇന്നത്തെ പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ജല മലിനീകരണം. ധാരാളം മാലിന്യങ്ങൾ നേരിട്ട് വെള്ളത്തിലേക്ക് വലിച്ചെറിയപ്പെടുന്നു. മാത്രമല്ല, ധാരാളം ഫ്ലാറ്റുകളും മില്ലുകളും മലിനജലം ജലാശയയത്തിലേക്ക് പുറന്തള്ളുന്നു. കൃഷിയിൽ വ്യാപകമായി ഉപയോഗിക്കുന്ന രാസവളങ്ങളും കീടനാശിനികളും ജലത്തെ മലിനമാക്കുന്നു കൂടാതെ മണ്ണിന്റെ ഫലഭുഷ്ടി ഇല്ലാതാക്കുന്നു. ജീവനുള്ള അന്തരീക്ഷത്തിന്റെ മലിനീകരണം മുഴുവൻ പ്രകൃതി പരിസ്ഥിതി വ്യവസ്ഥകളുടെയും മരണത്തിലേക്ക് നയിക്കുന്നു. അന്തരീക്ഷ മലിനീകരണം മനുഷ്യ രാശിയുടെ മറ്റൊരു വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ പരിസ്ഥിതിയെ നശിപ്പിക്കരുത്. കഴിവതും സംരക്ഷിക്കണം. മറ്റൊരു പ്രശ്നമാണ് മരങ്ങൾ വെട്ടിനശിപ്പിക്കുന്നത്. ഇത് അന്തരീക്ഷത്തെ ഗണ്യമായി ബാധിക്കുന്നു. മഴ ലഭിക്കാത്ത അവസ്ഥാ അതുപോലെ തന്നെ വായുവിന്റെ കുറവും നമ്മൾ അനുഭവപ്പെടുന്നു. ഇത് നമ്മുടെ നിലനിൽപ്പിനു തന്നെ ബാധിക്കുന്നു. അതുകൊണ്ട് മരങ്ങൾ നട്ടുപിടിപ്പിക്കുക, നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക. ഇങ്ങനെ ചെയ്യും വഴി നല്ലൊരു നാളെക്കായി ഒരുമിക്കാം.


JISHNU P N
6 B എ യു പി എസ് പള്ളത്തട്ക ಎ ಯು ಪಿ ಎಸ್ ಪಳ್ಳತ್ತಡ್ಕ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം