എ യു പി എസ് പള്ളത്തട്ക ಎ ಯು ಪಿ ಎಸ್ ಪಳ್ಳತ್ತಡ್ಕ/അക്ഷരവൃക്ഷം/ Leadership
Leadership ഏഴാം ക്ലാസിലെ ക്ലാസ് ലീഡറായിരുന്നു അശോക് .അധ്യാപകന്റെ നിർദ്ദേശമാണ് നിർബന്ധമായും അസംബ്ലിയിൽ പങ്കെടുക്കണം അന്ന് അസംബ്ലിയിൽ ഒരാൾ മാത്രം വന്നില്ല അന്വേക്ഷണത്തിലൂടെ അശോക് ആണെന്ന് മനസിലായി.ലീഡർക്ക് ശിക്ഷ ലഭിക്കാൻ കുട്ടികൾ ഒന്നായി പറഞ്ഞു സാർ ഇവനാ ഇന്ന് അസംബ്ലിയിൽ പങ്കെടുക്കാതിരുന്നത്. കുട്ടികളുടെ മുഖത്ത് സന്തോഷം അധ്യാപകൻ വടിയെടുത്ത് അടിക്കുന്ന രംഗമാണ് അവർ മുന്നിൽ കണ്ടത്. സ്കൂളിലെ എല്ലാ കാര്യവും നന്നായി ചെയ്യുന്ന വിദ്യാർത്ഥിയാണ് അശോക് അതുകൊണ്ട് വിദ്യാർത്ഥികൾക്കിടയിൽ അവൻ വെറുക്കപ്പെട്ടവനായിരുന്നു. അധ്യാപകൻ സ്നേത്തോടെ മകനെ അശോക് എന്ത് പറ്റി .സർ ക്ലാസ് റൂമിൽ കടലാസ് തുണ്ടുകളും പൊടികളും പിടിച്ചിരുന്നു ഇന്നത്തെ ഗ്രൂപ്പ് ഇത് ചെയ്തില്ല ബാക്കിയുള്ളവർ അസംബ്ലി കഴിഞ്ഞ് വരുമ്പോഴേക്കും ഞാൻ ഇത് ചെയ്തു.ഇത് തെറ്റാണെങ്കിൽ എന്നെ ശിക്ഷിച്ചോളൂ.... സാറെല്ലെ പറഞ്ഞത് ശുചിത്വം പാലിക്കണം ഇത് മനസിൽ വെളിച്ചമായി കൊണ്ടു നടന്നു. ക്ലാസ് റൂമ് നിശബ്ദമായിരുന്നു. സോറി ലീഡർ കുട്ടികൾ ഒരുമിച്ച് പറഞ്ഞു. അധ്യാപകന്റെ കണ്ണിൽ നിന്ന് കണ്ണീർ പൊടിഞ്ഞു.അശോകിനെ പോലെ ചിന്തിക്കണം.... ക്ലാസിൽ പുഞ്ചിരിയോടു കൂടിയ കൈയടികൾ മുഴങ്ങി.
|