എ എൻ എം യു പി എസ് ഗോഖലെ നഗർ/ചരിത്രം
വയനാട് വിദ്യാഭ്യാസ ജില്ലയിലെ സുൽത്താൻബത്തേരി ഉപജില്ലയിൽ മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലാണ് മൈലമ്പാടി പ്രദേശം സ്ഥിതി ചെയ്യുന്നത്. സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ഗോപാലകൃഷ്ണ ഗോഖലെയുടെ പേരിൽ അറിയപ്പെടുന്ന ഗോഖലെ നഗർ ഉന്നതിയിലെ തുടിതാളം എന്നും ഞങ്ങളുടെ ഉണർവും ഉന്മേഷവും ആണ്. അനന്തനാരായണ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ 1982ൽ 72 കുട്ടികളുമായി തുടങ്ങിയ വിദ്യാലയത്തിലെ പ്രഥമ പ്രധാന അധ്യാപകൻ ശിവദാസൻ സാറും മാനേജർ വെങ്കടേശ്വര അയ്യരും ആയിരുന്നു. ഇന്ന് 189 കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാലയമാണ്.
ചെറുകിട നാമമാത്ര കർഷകരോ കർഷക തൊഴിലാളികളോ കന്നുകാലി വളർത്തൽ ഉപജീവനം മാർഗമായി സ്വീകരിച്ച ആളുകൾ താമസിക്കുന്ന ഈ പ്രദേശത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ മറികടക്കുവാൻ വിദ്യാലയം നേതൃത്വപരമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു.
സമീപപ്രദേശങ്ങളിലെ വിദ്യാലയങ്ങളിലെ ഡിവിഷൻ കുറഞ്ഞപ്പോഴും ഞങ്ങളുടെ വിദ്യാലയത്തിൽ കുറവ് വന്നിട്ടില്ല എന്നുമാത്രമല്ല 2022-23 അധ്യയന വർഷത്തിൽ ഒരു ഡിവിഷൻ (ഇംഗ്ലീഷ് മീഡിയം ) കൂട്ടുവാനും സാധിച്ചു.അതേ ഡിവിഷനുകൾ ഇപ്പോഴും പോകാതെ നിലനിർത്താൻ സാധിക്കുന്നത് വിദ്യാലയ മികവിന്റെ ഉദാഹരണമാണ്. അധ്യാപകരുടെയും പി.ടി.എയുടെയും അകമഴിഞ്ഞ പ്രവർത്തനം ഒന്നുകൊണ്ടുമാത്രമാണ് ഞങ്ങൾക്ക് ഇങ്ങനെ മുന്നോട്ടുപോകുവാൻ സാധിക്കുന്നത്. പി.ടി.എയുടെ സമ്പൂർണ്ണ പങ്കാളിത്തവും നിർദേശങ്ങളും ഞങ്ങളുടെ പ്രവർത്തനത്തിന് ശക്തി പകരുന്നു. പിന്നോക്ക മേഖലയിലുള്ള ഈ വിദ്യാലയം 2019ൽ നടന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും ഒരു ലക്ഷം രൂപയുടെ കമ്പ്യൂട്ടർ ഉപകരണങ്ങൾ നേടാൻ സാധിക്കുകയും ചെയ്തു.തുടർന്നുള്ള വർഷങ്ങളിൽ ഹൈടെക് ക്ലാസ് റൂമുകൾ ഒരുക്കുവാനും ഭൗതികവും അക്കാദമികവുമായ പ്രവർത്തനങ്ങളിൽ മികവ് ഉയർത്തുവാനും ശാസ്ത്ര കായിക മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടുവാനും കഴിഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷം തുടർച്ചയായി സബ്ജില്ലാ കലാമേളയിലും സംസ്കൃതോത്സവത്തിലും പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സംസ്‌കൃതം സ്കോളർഷിപ് പരീക്ഷയിലും സ്‌റ്റെപ്സ് പരീക്ഷയിലും ഉന്നത വിജയം നേടുവാനും സാധിച്ചു.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |