ഉള്ളടക്കത്തിലേക്ക് പോവുക

എ എൻ എം യു പി എസ് ഗോഖലെ നഗർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രധാന നേട്ടങ്ങൾ

ലോക ജനസംഖ്യാദിനം ആചരിച്ചു.

സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിച്ചു.

ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു.

ഗാന്ധിജയന്തി

ഇവ കുട്ടികളിൽ ദേശീയതയും സാമൂഹിക ഉത്തരവാദിത്തബോധവും വളർത്താൻ സഹായിച്ചു.

സമകാലിക,സാമൂഹിക,രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചു ചർച്ചകളും സംവാദങ്ങളും സംഘടിപ്പിച്ചത് വിദ്യാർത്ഥികളിൽ അവബോധം വർദ്ധിപ്പിച്ചു.

കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ക്വിസ്,പോസ്റ്റർ നിർമ്മാണം,പ്രസംഗ മത്സരങ്ങൾ,കൊളാഷ് നിർമാണം തുടങ്ങിയ മത്സരങ്ങൾ വിജയകരമായി നടത്തി.


സോഷ്യൽ സയൻസ് സബ്ജില്ലാ തലത്തിൽ ഓവറോൾ നേടി.


വിദ്യാർത്ഥികളുടെ പ്രതിഭാ പ്രദർശനമായ സ്‌റ്റെപ്സ് പരീക്ഷയിൽ സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു.


സോഷ്യൽ സയൻസ് വിഷയവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ ഗാന്ധിസ്‌മൃതി തേടി എന്ന പേരിൽ ഗാന്ധിജിയുടെ പാദസ്പർശമേറ്റ പുളിയാർമല ഗാന്ധി മ്യൂസിയം സന്ദർശിക്കുകയും ചെയ്തു.

വയനാടൻ പാതയായ താമരശ്ശേരി ചുരത്തിന്റെ സ്രഷ്ടാവ് കരിന്തണ്ടൻ സ്മാരകം സന്ദർശിച്ചു.

പ്രാചീന ചുവർചിത്ര കലകളെ പരിചയപ്പെടാൻ എടക്കൽ ഗുഹ സന്ദർശിച്ചു.


ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ആദ്യ കേരളീയനായ കേരളം സിംഹം പഴശ്ശി രാജയുടെ സ്മാരകം സന്ദർശിച്ചു.

ഇത്രയും യാത്രാനുഭവങ്ങൾ ഒന്നിച്ചു ചേർത്ത് ഒരു മാഗസിനും തയ്യാറാക്കി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം