മധുരം മലയാളം നമ്മുടെ ഹൃദയം മലയാളം
മണ്ണിൻ ഗന്ധം മലയാളം
പുഴയുടെ താളം മലയാളം
മധുരം മലയാളം നമ്മുടെ ഹൃദയം മലയാളം
കാറ്റിലാടിയ തെങ്ങോലയുടെ താളം മലയാളം
കാട്ടാറിന്റെ കളകള നാദം മലയാളം
മധുരം മലയാളം നമ്മുടെ ഹൃദയം മലയാളം
വിടർന്ന ചുണ്ടുകൾ ആദ്യം ഒാതും അമ്മ മലയാളം
സ്നേഹത്തിന്റെ നാമ്പുകളാകും നമ്മുടെ മലയാളം
മധുരം മലയാളം നമ്മുടെ ഹൃദയം മലയാളം
വയലേലകളിലെ വിയർപ്പു ഗന്ധം നമ്മുടെ മലയാളം
പണിശാലയിലെ നെടുവീർപ്പിൻ താളം നമ്മുടെ മലയാളം
മധുരം മലയാളം നമ്മുടെ ഹൃദയം മലയാളം