ലോകമാം പ്രപഞ്ചത്തിൽ
ആനന്ദവല്ലിയാം
ജീവൻ തുടിക്കുന്നതായൊരാ
ഭൂമിയിൽ
നരഭോജിയാം നരൻ താൻ
ഭൂമിയെ തകർക്കുന്നു
ഇറ്റിറ്റു മാലിന്യ മൊത്തിരി
ജീവനാം
തങ്ങൾ താൻ ജീവിയെ
കൊന്നൊടുക്കി
കുത്തിയൊലിക്കുന്ന
മാലിന്യചാലിനെ
പുഴയായും തോടായും
തിക്കികയറ്റി
സ്വർഗ്ഗം പരിസ്ഥിതി
വെട്ടിത്തുടങ്ങിതോ
അഴുകിയ മാലിന്യം
തിക്കി നിറച്ചിട്ടും
ദുഷ്ടനാം മനുഷ്യന്റെ
കാലൊന്നുവച്ചാൽ
പ്രകാശിച്ചതെല്ലാം
ഇരുട്ടായിമാറും
ഈ ലോക കാലനും
ഈ സൃഷ്ടി കാലനും
തൻ ജീവ കാലനായ്
മാറിടും നീ...