എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ വീണ്ടുമൊരു അതി ജീവനത്തിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
വീണ്ടുമൊരു അതി ജീവനത്തിലേക്ക്
എന്നും ഞാൻ ഉണർന്നത് ആ വാർത്ത കേട്ടുകൊണ്ടാണ്. വാർത്തയിലെ മുഖ്യ കഥാപാത്രമായ കൊവിഡ് - 19 എന്ന പേര് അന്നൊരു കൗതുകത്തോടെയാണ് പറഞ്ഞിരുന്നത് എന്നാൽ ഇന്നത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും എത്തിയിരിക്കുന്നു. ഈ മഹാമാരിയെ അതിജീവിക്കാൻ ജാതി മത സ്ത്രീ പുരുഷ ഭേദമന്യേ ആ ബാലവൃദ്ധം ജനങ്ങളും ഒത്തൊരുമയോടെ ശാരീരിക അകലം പാലിച്ച് മാസികമായ അടുപ്പം കൂട്ടി ഒറ്റ കെട്ടായി പ്രവർത്തിച്ച് ഈ ലോകത്ത് നിന്നും കൊറോണ എന്ന പേരിനെ വെറും ഒരു ഓർമ്മയാക്കി മാറ്റാൻ മനുഷ്യർക്കല്ലാതെ മറ്റാർക്കും സാധിക്കില്ല. അതിനായുള്ള മുൻ കരുതലുകൾ നാം ഒരോരുത്തരും നമ്മുടെ ഉത്തരവാദിത്ത്വമായി കണ്ട് പ്രവർത്തിക്കുകയാണെങ്കിൽ ചുരുങ്ങിയ സമയത്ത് തന്നെ ഈ മഹാ മാരിയെ അകറ്റി ഭീതിജനകമായ ദിനങ്ങൾക്ക് വിട നൽകാം നിപ്പയെയും പ്രളയത്തെയും അതിജീവിച്ച നമ്മൾ കൊറോണയെയും അതിജീവിക്കും. ഇത് അതിജീവനത്തിന്റെ നാളുകൾ ......


ദേവനന്ദ് ബാബു
5 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം