എ. കെ. എം. എൽ. പി. എസ്. പേഴുമൂട്/അക്ഷരവൃക്ഷം/പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും ലോകം

ഒരിടത്ത് ഒരു നാട്ടിൽ പച്ചക്കറികളും പഴവർഗങ്ങളും താമസിച്ചിരുന്നു. പഴങ്ങളും പച്ചക്കറികളും പ്രത്യേകം പ്രത്യേകമാണ് താമസിച്ചിരുന്നത്. അവർ വളരെ സന്തോഷവാന്മാരായിരുന്നു. അങ്ങനെ ഒരു ദിവസം അവിടെ ഒരു പുതിയ അതിഥിയെത്തി.അത് നമ്മുടെ ചക്കയായിരുന്നു. പുതിയതായി വന്ന ചക്കയ്ക്ക് ഒരു അഭിപ്രായം. ഈ തോട്ടത്തിന് ഒരു രാജാവ് വേണം. 'അതാരെയാക്കാം????' പച്ചക്കറികളിൽ നിന്നും ഒരാളുചോദിച്ചു. ഞാനാകാം.... ഞാനാകാം...... എന്ന് പലരും തർക്കിച്ചു.പച്ചക്കറികൾ പറഞ്ഞു വെള്ളരിക്ക രാജാവാകട്ടെയെന്ന്. പക്ഷെ ആപ്പിൾ രാജാവാകണമെന്നായിരുന്നു പഴങ്ങളുടെ അഭിപ്രായം. തർക്കം മൂത്തു. ഇതെല്ലാം കണ്ടുനിന്ന മുത്തശ്ശിമാവ് പറഞ്ഞു. 'നമുക്ക് പച്ചക്കറികളെയും പഴങ്ങളെയും താരതമ്യം ചെയ്യാൻ പറ്റില്ല. രണ്ടുപേരും തുല്യരാണ്. അതുകൊണ്ട് നമുക്ക് രാജാവിന്റെ ആവശ്യമില്ല. സന്തോഷത്തോടെ ഒത്തൊരുമയോടെ ഇവിടെ കഴിയുന്നതാണ് നല്ലത്. ' അതോടെ എല്ലാവരും തർക്കം നിർത്തി പരസ്പരം ക്ഷമ പറഞ്ഞു.

ഷഫ്‌ന
1 എ. കെ. എം. എൽ. പി. എസ്. പേഴുമൂട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ