എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പാഠ്യേതര പ്രവർത്തനങ്ങൾ/സ്കൂൾ സുരക്ഷാ ക്ലബ്

സ്കൂൾ സുരക്ഷാ ക്ലബ്

നല്ല ഒരു തലമുറ രൂപപ്പെടുത്തുന്നതിന് സുരക്ഷിതമായ വിദ്യാഭ്യാസം അനിവാര്യമാണ്. ദുരന്ത സാധ്യത ലഘൂകരണ പ്രവർത്തനങ്ങൾ വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തുക വഴി നല്ല സുരക്ഷിതമായ വിദ്യാഭ്യാസം കൊടുക്കാൻ സാധിക്കും. ഇതിനാണ് സർക്കാർ 2005 ദുരന്തനിവാരണ നിയമം സ്ഥാപിച്ചിട്ടുള്ളത്. അധ്യാപകർക്ക് ഇടയിലും വിദ്യാർഥികൾക്കിടയിലും സുരക്ഷാ ബോധം വളർത്തുവാനുള്ള നടപടികൾ സ്വീകരിക്കാൻ ഈ നിയമം അനുചിതമാണ്. സ്കൂളുകളുടെ സുരക്ഷിതത്വത്തിനു വേണ്ടിയാണ് സർക്കാർ സ്കൂൾ സുരക്ഷാ ഉപദേശക സമിതി രൂപീകരിച്ചത്. ഇതിന്റെ ചുമതല ദുരന്തനിവാരണ അതോറിറ്റിക്കും വിദ്യാഭ്യാസ വകുപ്പിനും ആണ്. സ്കൂൾ സുരക്ഷാ ദുരന്തനിവാരണ ആസൂത്രണ രേഖ തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ ചുമതല ശ്രീ ജെബി തോമസ് സാറിനാണ്.

സ്കൂൾ സുരക്ഷാ സമിതി ഘടന

  • അധ്യക്ഷൻ-- പ്രിൻസിപ്പൽ
  • പ്രാഥമിക യുപി വിഭാഗത്തിന് മേധാവി
  • അതതു മേഖലയുടെ വിദ്യാഭ്യാസ ഉദ്യോഗസ്ഥൻ
  • പിടിഎ പ്രസിഡന്റ്
  • എൻസിസി, എൻഎസ്എസ്, സ്കൗട്ട് പ്രതിനിധി
  • ദുരിതാശ്വാസം/ റവന്യൂ/ ദുരന്ത നിവാരണ അതോറിറ്റി / ജില്ലാ ഭരണകൂടം/ മുൻസിപ്പാലിറ്റി എന്നിവയിൽ ഏതെങ്കിലും ഒരു പ്രതിനിധി
  • അഗ്നിശമന വിഭാഗത്തിന്റെ പ്രതിനിധി
  • പോലീസിന്റെ പ്രതിനിധി
  • ആരോഗ്യ വകുപ്പിന്റെ പ്രതിനിധി
  • സിവിൽ ഡിഫൻസ് വാർഡൻ

സുരക്ഷാനടപടികളുടെ നിർവഹണം

  • സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണത്തിന് നാഷണൽ ബിൽഡിംഗ് കോഡിന്റെ സുരക്ഷാ മാർഗ്ഗ പാലിച്ചിട്ടുണ്ട്.
  • ഓരോ വർഷവും സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അധികാരികൾ നിന്നും കൈപ്പറ്റുന്നുണ്ട്.

ഘടനാപരമായല്ലാത്ത സുരക്ഷാനടപടികൾ

  • സ്കൂളുകളിൽ ഉള്ള അലമാര, ബ്ലാക്ക് ബോർഡ്, സീലിംഗ് ഫാൻ, വെള്ളത്തിന്റെ കാനുകൾ എന്നിവയുടെ സ്ഥാനങ്ങൾ അപകടസാധ്യത കുറവുള്ള ഇടത്ത് സൂക്ഷിക്കുന്നുണ്ട്.
  • കൂടാതെ വൈദ്യുത കമ്പികൾ, പരീക്ഷണശാലയിലെ രാസപദാർഥങ്ങൾ, ഇടനാഴിയിലെ റാമ്പുകൾ, സ്ഥലങ്ങളിലെ മരങ്ങൾ, എന്നിവ അപകടം ഉണ്ടാകാത്ത രീതിയിൽ ക്രമീകരിക്കുന്നുണ്ട്.
  • സ്കൂൾ ബസ്സുകൾ, വാഹനങ്ങൾ എന്നിവ കൃത്യമായി പരിപാലിക്കുകയും സ്കൂൾ പരിസരങ്ങൾ ശുദ്ധമാക്കുകയും ചെയ്യുന്നുണ്ട്.
  • തീപിടുത്തം മൂലമുണ്ടാകുന്ന അപകടങ്ങൾ ശമിപ്പിക്കാനുള്ള ഉപകരണങ്ങൾ രക്ഷാമാർഗങ്ങൾ എന്നിവ കൃത്യമായി പരിപാലിക്കുകയും മറ്റ് അപകടങ്ങൾ ഉണ്ടാക്കാവുന്ന സാഹചര്യങ്ങൾ കുറയ്ക്കുകയും ചെയ്യുന്നുണ്ട്.

പരിശീലനം

  • സുരക്ഷിതമായ സ്കൂളിനുവേണ്ടി വിദ്യാർഥികൾക്കും ജീവനക്കാർക്കും പരിശീലനം നൽകുന്നു.സുരക്ഷാ കൗൺസിലിംഗ് എല്ലാ വിദ്യാർത്ഥികൾക്കും നൽകുന്നു.
  • വിദ്യാർഥികൾക്കും അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും സ്കൂൾ സുരക്ഷ ആസൂത്രണരേഖയുടെ ഭാഗമായി വിദഗ്ധ പരിശീലനം നൽകുന്നു. അതുകൂടാതെ നൈപുണ്യ വികസനത്തിന് ഉള്ള പരിശീലനം നൽകുന്നു.

സ്കൂൾ സുരക്ഷയിൽ വിവിധ തലത്തിലുള്ള കർത്തവ്യങ്ങളും ഉത്തരവാദിത്വങ്ങളും

സ്കൂളുകളുടെ സുരക്ഷിതത്വത്തിന് എല്ലാ മാസവും ബോധവൽക്കരണ പരിപാടികളും മറ്റ് അനുബന്ധ പരിശീലനങ്ങളും ഉറപ്പുവരുത്തുന്നു.. ദുരന്തം ഉണ്ടാകുമ്പോൾ എല്ലാ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുവാനും, പ്രത്യേകിച്ച് ഭിന്നശേഷിയുള്ള കുട്ടികൾക്ക് പരിഗണന കൊടുക്കുവാനും, എൻ.സി.സി, എൻ.എസ്.എസ് എന്നിവരുടെ സേവനം ഉറപ്പ് വരുത്തുന്നു ണ്ട്. കൂടാതെ കുട്ടികളിൽ ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.