എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പാഠ്യേതര പ്രവർത്തനങ്ങൾ/അസാപ്പ്
അസാപ്പ്
ഹയർസെക്കൻഡറി അണ്ടർ ഗ്രാജ്വേറ്റ് വിദ്യാർഥികൾക്ക് അഭിരുചി പരിശീലനം ലഭ്യമാക്കുന്നതിന് ഹയർ ആൻഡ് ജനറൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് 2012ൽ ആരംഭിച്ച ഗവൺമെന്റ് ഓഫ് കേരള സംരംഭമാണ് അസാപ്പ്. പ്രാക്ടിക്കൽ ട്രെയിനിങ് നൽകുന്നതുവഴി യുവതലമുറയ്ക്ക് അഭിരുചി പരിശീലനം നൽകുന്നതും, എംപ്ലോയബിലിറ്റി സ്കിൽസ് വികസിപ്പിക്കുവാൻ സഹായിക്കുക എന്നതുമാണ് അസാപ്പിന്റെ ലക്ഷ്യം. എ.എം.എം ഹയർസെക്കണ്ടറിസ്കൂളിൽ ഫസ്റ്റ് ബാച്ച് തുടങ്ങുന്നത് 2015 ആണ്. മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് നിരന്തരമായ അപ്ഗ്രേഡേഷൻ വിദ്യാഭ്യാസ കരിക്കുലത്തിൽ പ്രാവർത്തികമാക്കുന്നു എങ്കിലും വിദ്യാർഥികൾക്ക് അഭിരുചി പരിശീലനം നൽകുന്നതിന് ഉതകുന്ന പദ്ധതികൾ ഇന്ന് വിരളമാണ്.