വികൃതി

മനുഷ്യൻ പ്രപഞ്ചത്തെ ചൂഷണം ചെയ്ത് നശിപ്പിച്ചു.
പരിസ്ഥിതി തുലനം നഷ്ടമായിരിയ്ക്കുന്നു.
പൊടിപടലത്താൽ മലീമസമായിരുന്നു അന്തരീക്ഷം.
പുകപടലങ്ങൾ , കരിമണൽ ഖനനം , മണ്ണെടുപ്പ് ,
മണലൂറ്റൽ...അങ്ങനെയങ്ങനെ.... അവസാനം..!!!
പൂവണിയാതെയായ് ചെടികളും മരങ്ങളും...
 മടിയ്ക്കുന്നീ വണ്ടുകൾ മധു നുകരുവാൻ...
 പാവം..കിളികൾ അലയുന്നൂ ചെറു ചില്ലകൾ തേടി...
  വഴിയറിയാതുഴലുന്നൂ പുഴകൾ...
കരിഞ്ഞുണങ്ങുന്നൂ അടിവേരുകൾ...
വസന്തമെങ്ങോ പോയ്മറഞ്ഞു...
 വർഷമിപ്പോൾ വർഷത്തിലൊന്നു മാത്രം...
  ഹേമന്തമെന്തേ നിശബ്ദനായ്...
കാതോർക്കുന്നീ കഠോരതാണ്ഢവം...
 നരന്റെ സ്വാർത്ഥതയൊന്നു മാത്രം...
നശിയ്ക്കുന്നീ സസ്യലതാദികൾ...
പ്രകൃതിയുമിപ്പോൾ വികൃതി കാട്ടുന്നു...
 ആഞ്ഞടിയ്ക്കുന്നൂ..കാറ്റായ്..തിരയായ്...കൃമിയായ്...
 ഹേ..മനുഷ്യകീടമേ..ഒരുമാത്ര ഓർക്കു നീ...
കോവിഡേപ്പോൽ എത്ര സൂക്ഷജീവികൾ....
 കാത്തിരിപ്പൂ നിൻ അന്ത്യത്തിനായ്...
വരുംകാലം ദൈവത്തിൻ വരദാനമായാൽ...
 സംരക്ഷിയ്ക്കൂ..നീ..ഈ..ദൈവസൃഷ്ടികളെ...'
 

അബ്ദുൽ റഹ്‌മാൻ സലിം
6 ബി എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത