മറക്കാതിരിക്കാം ഈ ഒഴിവുകാലം
ലോക് ഡൗൺ കാലം നാടിനു സമ്മാനിച്ചത് ഇതുവരെ പരിചിതമല്ലാത്ത ഒഴിവുകാലമാണ്. ദുരിതമാകേണ്ട ഒരു കാലത്തെ ഏറ്റവും അനുകൂലമാക്കി മനുഷ്യൻ ലോക്ഡൗണിന് നന്മയുടെ കാലമാക്കി.
എല്ലാ മേഖലയിലും തിരക്കിട്ട് ഓടി പ്രവർത്തിച്ചിരുന്നവർക്ക്, തിരക്കിൽ നിന്നുള്ള ബ്രേക്കാണ് ഈ കോവിഡ് കാലം .കോവിഡിന് പ്രതിരോധിച്ചും ,പ്രകൃതിയോട് കൂടുതൽ ചേർന്നും അവർ ജീവിതത്തെ സുദിനങ്ങളാക്കി.
സ്നേഹത്തിന്റെയും പങ്കിടലിന്റെയും കാലമായി ലോക് ഡൗൺ മാറി. സ്വന്തം ജീവൻ പോലും പണയം വെച്ച് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് പൂർണ സുരക്ഷിതത്വം നൽകണം. മറക്കാതിരിക്കാം ... ആയുസ്സ് പണയം വച്ച് അവർ സേവനം ചെയ്യുന്നതു കൊണ്ടാണ് ,നമ്മൾ ആരോഗ്യത്തോടെ പ്രകൃതിയെ സേവിക്കുന്നത്.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം
|