പ്രകൃതിയോടെന്നും പ്രണയം തോന്നുവാൻ
ആദ്യം പ്രളയവും ഇപ്പോൾ കോവിഡും,
പല കരം ഒരു മനസ്സ്
പുതു കേരളത്തിനായ്
പുലരും പ്രഭാതമേ,
ഈ ഭൂമി ആർക്ക് സ്വന്തം
ഓർക്കുക വല്ലപ്പോഴും,
നമ്മൾക്ക് ചുറ്റും സൃഷ്ടികൾ
ആനന്ദത്തോടെ വാഴുന്നു,
ഈ ലോകം അവർക്കും സ്വന്തം
ഭൂമി നമ്മൾക്ക് മാത്രമല്ല
എല്ലാ സൃഷ്ടികൾക്കു വേണ്ടി,
പ്രതിരോധിക്കാം ഒന്നായ് എല്ലാത്തിനേം
"ജീവജാലങ്ങൾക്ക് വേണ്ടി സേവിക്കാം ഭൂമിയെ"...