എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ ഭൂമിയുടെ ഫാർമസി

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയുടെ ഫാർമസി


പല മാരക രോഗങ്ങൾക്കുമുള്ള മരുന്ന് നിർമിക്കുന്നത് ചെടികളിൽനിന്നാണ്. നമ്മുടെ ചുറ്റുപാടുമുള്ള എത്രയോ ചെടികളും മരങ്ങളും ഔഷധഗുണങ്ങൾ ഉള്ളതാണ്.പല അത്ഭുത മരുന്നുകളുടെയും ഉറവിടം സസ്യങ്ങൾ ആണ് . ഭൂമിയിൽ ലഭ്യമായിടുള്ള സസ്യജാതികളിൽ 28 ശതമാനത്തോളം ഔഷധമായി ഉപയോഗിക്കുന്നവയാണ്. ആയുർവേദത്തിൽ ഔഷധ നിർമാണത്തിനായി 75 -80 ശതമാനം വരെ സസ്യങ്ങൾ ഉപയോഗിക്കുന്നു. വേദന സംഹാരികൾ തുടങ്ങിയവ മുതൽ കാൻസർ പ്രതിരോധ മരുന്നുകൾ വരെ സസ്യങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. അതുകൊണ്ട് നാം സസ്യങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്.

നേത്ര ചികിത്സക്കായി ഉപയോഗിക്കുന്ന സസ്യമാണ് "ബല്ലഡോണാ".ഇതിൽനിന്നാണ് അട്രോപ്പിൻ, ഹയോസയാമിൻ, സ്കോപാലമിൻ എന്നീ ഔഷധങ്ങൾ ഉല്പാദിപ്പിക്കുന്നത്.നുറ്റാണ്ടുകൾക്ക് മുൻപ് തന്നെ ആസ്ത്മ ചികിത്സക്ക് ഉപയോഗിച്ചിരുന്ന മരുന്നാണ് "എഫ്രിഡ സിനിക്ക" എന്ന "എഫ്രിഡ". ഇതിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഔഷധമാണ് "എഫ്രിഡിൻ". കാൻസർ രോഗത്തിന് ഫലപ്രദമായ ചെടിയാണ് നമ്മുടെ നാട്ടിൻ പുറങ്ങളിൽ കാണുന്ന "ശവനാറി" . ഈ സസ്യസമ്പത്ത് വരും തലമുറക്കുകൂടി അവകാശപ്പെട്ടതാണ്.പല സസ്യങ്ങൾക്കും ചൂടിനെ പ്രതിരോധിക്കാൻ കഴിവുണ്ട്. എന്നാൽ ആമ്പൽ,താമര തുടങ്ങിയ പൂക്കൾ അന്യം നിന്ന് പോവുകയാണ്. പാടങ്ങളും മറ്റു ശുദ്ധജല തടാകങ്ങളും നികത്തുന്നത് ഇതിനെ അപൂർവമാക്കാം. നമ്മുടെ പ്രകൃതി സമ്പത്ത് പൂർവികമായി നമ്മൾക്കു ലഭിച്ചതാണ് എന്ന് എപ്പോഴും ഓർക്കണം.

ഇതിന്റെ ഭംഗി നാം കാത്തുസൂഷിക്കണം. ഈ കാലഘട്ടത്തിൽ നമ്മുടെ ലോകത്തിൽ "കോവിഡ് 19" പോലുള്ള മഹാമാരികൾ മനവരാശിയെ ആകെ കാർന്നുതിന്നുകൊണ്ടിരിക്കുകയാണ്. നാം ഒറ്റകെട്ടായി നിന്നാൽ ഏതു രോഗത്തെയും പ്രതിരോധിക്കാൻ നിഷ്‌പ്രയാസം സാധിക്കും. നാളെ നമ്മളും അതിന് ഇര ആകാം. അടുത്ത തലമുറക്കുവേണ്ടി...... ഒരിയ്ക്കൽ കൂടി നമ്മൾക്കു കൈകോർക്കാം.....

ലെന എൽസ വർഗീസ്
10 ബി എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം