എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ കർമ്മഫലം

Schoolwiki സംരംഭത്തിൽ നിന്ന്
കർമ്മഫലം

പരിസ്ഥിതിയോട് മർത്യൻ ചെയ്തതിൻ
കർമഫലമാണ് അനുഭവിപ്പീൻ
കാനനം വെട്ടി നശിപ്പിച്ച മനുജനോ
മതിലുകൾ കെട്ടി അന്തസ് കാട്ടി
പുഴകളും, തോടും മണ്ണിട്ടു മൂടി, വലിയ
മൺമാളിക കെട്ടിപൊക്കി
നീർചാലുകൾ വറ്റിവരണ്ടു, പക്ഷി,
മൃഗാദികൾ ചത്തു മലർന്നു,
മാലിന്യമോ കൂമ്പാരമായി, മനുഷ്യ
മനസ്സോ കാടത്തമായി,
വിശക്കുന്ന വയറിനെ തല്ലിക്കെടുത്തി.
അന്ന് തുടങ്ങിയതാണി കോലങ്ങൾ,
ചിന്തിച്ചു നോക്കു മനുഷ്യ മനസ്സേ!
പ്രളയത്തിലാണ്ട കേരളക്കരയെ,
രക്ഷിച്ചെടുത്തതോ മുക്കുവന്മാർ,
അവരോടു കാട്ടിയ നിന്ദയും നെറികേടും,
മനുഷ്യ മനസ്സോ മറന്നിട്ടുണ്ടാവില്ല,
സൃഷ്ടിച്ച സൃഷ്ടാവ് പോലും പകച്ചുപോയി,
മാറാ വ്യാധികൾ തന്നൊടുക്കി.
സംരക്ഷിക്കാൻ സമയമില്ലിനി,
അന്ത്യകാലം വന്നടുത്തു പോയി.
ഇന്നത്തെ ഗതികേട് മാറിക്കിട്ടുവാൻ,
ജാതിമത ഭേദമന്യേ നമ്മൾ,
സൃഷ്ടാവിനോട് സാഷ്ടാംഗം ചെയ്യുവീൻ,
പരിസ്ഥിതിയോട് നാം സ്നേഹം പുലർത്തുവീൻ

സോണ സുരേഷ്
7 എ എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത